Thursday, January 20, 2022

Conference Group

 CONFERENCE GROUP

Today:-20-01-2022

           കുറച്ച് മാസങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 17-03-2021 ൽ ഒരു whatsapp group start ചെയ്തു. Group start ചെയ്തതിനെ പറ്റിയല്ല ഞാൻ ഇവിടെ പറയുന്നത്, ആ group start ചെയ്യാൻ ഉള്ള കാര്യത്തെ പറ്റിയാണ്.
                           കഴിഞ്ഞ march/february മാസത്തിൽ എന്നെ എന്റെ ഒരു friend call ചെയ്തു, തികച്ചും ഒരു unexpected call തന്നെ ആയിരുന്നു എനിക്കത്. Call ചെയ്തതാകട്ടെ ഞാൻ വല്ലതും പഠിച്ചോ എന്ന് അറിയാൻ ആയിരുന്നു. Book പോലും അത് വരെ ശരിക്ക് തൊടാത്ത എന്നോട് ചോദിക്കാൻ പറ്റിയ best ചോദ്യം. കഴിഞ്ഞ blogൽ ചെയ്തത് പോലെ ഈ friend ന് A എന്ന name കൊടുക്കാം. ഞാൻ A നോട് ഒന്നും കാര്യമായി നോക്കാൻ തുടങ്ങീട്ടില്ല എന്ന് പറഞ്ഞു, അങ്ങനെ പറഞ്ഞത് എനിക്ക് പറഞ്ഞു കൊടുക്കാൻ മനസ്സിലാത്തത് കൊണ്ടല്ല, എനിക്ക് ഒന്നും അറിയാൻ പാടില്ലാത്തത് കൊണ്ടാണ്. പക്ഷെ A ക് എന്നെ വിടാൻ ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല, എന്നോട് നാളെ വല്ലതും നോകീട്ട് പറഞ്ഞു തരാൻ പറഞ്ഞു. ഞാൻ സമ്മതം മൂളി, കാരണം അങ്ങനെ എങ്കിലും ഞാൻ വല്ലതും നോക്കുമല്ലോ എന്ന് വിചാരിച്ചു. എന്നാൽ എന്റെ plan work ആയില്ല. ഞാൻ നോക്കണം എന്ന് വിജാരിച്ച chapter നോക്കാൻ കഴിഞ്ഞില്ല. എന്നാൽ A വിളിക്കുമ്പോൾ എന്തെങ്കിലും ഒക്കെ പറഞ്ഞു കൊടുക്കാൻ വേണ്ടി ഞാൻ എന്തൊക്കെയോ നോക്കി. അങ്ങനെ A വിളിച്ചു, ഞാൻ ഒന്നും നോകീട്ടില്ല എന്ന ദയനീയാവസ്ഥ പ്രകടിപ്പിച്ചു. എന്നാൽ എന്നെ അത്ഭുതപെടുത്തിയത് A തന്റെ ഉമ്മാനോട് പറഞ്ഞ കാര്യമായിരുന്നു, ഞാൻ വിളിക്കുമെന്നും വല്ലതും പറഞ്ഞുതരുമെന്നും A ഉമ്മാനോട് പറഞ്ഞിരുന്നത്രെ. ഞാൻ A നോട് നാളെ എന്തായാലും നോകീട്ട് പറയാം എന്ന് പറഞ്ഞു. അങ്ങനെ നാളെ ആയി, A ക് വിളിക്കുന്നതിനു മുന്നെ വേറെ ഒരു friend (നമ്മുക്ക് B എന്ന് വിളിക്കാം) എനിക്ക് message അയച്ചിട്ട് ഞാൻ വല്ലതും നോക്കിയോ എന്ന് ചോദിച്ചു. ഞാൻ B നോട് കഴിഞ്ഞ രണ്ട് ദിവസമായി നടന്ന കാര്യങ്ങൾ പറഞ്ഞു, അപ്പോൾ B കും interest ആയി, B നേയും conference call ൽ add ചെയ്യണം എന്ന് അഭ്യർത്ഥിച്ചു, ഞാൻ സമ്മതിച്ചു, കാരണം B നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു, so എനിക്കും വല്ലതും പഠിക്കാം എന്ന് വിചാരിച്ചു.
                           അങ്ങനെ conference call set ആക്കി. B ഉള്ളത് A നോട് മുൻകൂട്ടി പറഞ്ഞിരുന്നത് കൊണ്ട് A ക് അതൊരു shock ആയിരുന്നില്ല. അങ്ങനെ അന്ന് ഞങ്ങൾ എന്തൊക്കെയൊക്കെയോ പഠിച്ചു, ആ പഠിച്ച സംഭവങ്ങൾ വേഗം മനസ്സിലാകുന്നുണ്ട് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു, അത് continue ചെയ്യാം എന്ന് തീരുമാനിച്ചു. വരാൻ ഇരിക്കുന്ന 5th sem exam ന് അത് ഞങ്ങളെ ശരിക്കും സഹായിച്ചു, ഒരാൾക്ക് അറിയാത്തത് മറ്റെയാൾ പറഞ്ഞിട്ടുമൊക്കെ ഞങ്ങൾ important ആയ കാര്യങ്ങൾ discuss ചെയ്ത് പഠിച്ചു. Important ആയി തോന്നുന്നത് മാത്രമായിരുന്നു ഞങ്ങൾ discuss ചെയ്തിരുന്നത്, അത് clear ആയി പഠിക്കുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം, അത് എങ്ങാനും exam ന് ചോദിച്ചാൽ അത് എഴുതാതിരിക്കരുത് എന്ന വാശി ഞങ്ങൾക്ക് ഉണ്ടായിരുന്നു. അങ്ങനെ 5th sem exam കഴിഞ്ഞപ്പോൾ ഈ conference call ന്റെ benefit ഞങ്ങൾക്ക് കിട്ടി, ഞങ്ങൾ പ്രതീക്ഷിച്ച ചോദ്യങ്ങൾ മിക്കതും examന് ഉണ്ടായിരുന്നു. അങ്ങനെ 5th sem exam ന്റെ last day ഞാൻ ഒരു temporary whatsapp group create ചെയ്തു, next exam നും ഇത് പോലെ പഠിക്കാൻ വേണ്ടി തന്നെ. Group ന് CONFERENCE GROUP എന്ന പേരും നൽകി.
                                   അങ്ങനെ അത് നല്ല രീതിയിൽ മുന്നോട്ട് പോയി കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം ഞാൻ എന്റെ വേറെ ഒരു friend ന് ഒരു ആവിശ്യത്തിന് whatsapp ന്റെ screenshot അയച്ചപ്പോൾ ആ friend conference group എന്ന group ശ്രദ്ധിച്ചു. ഞാൻ ആ friend നോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു, അപ്പോൾ ആ friend നും group ൽ join ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് പ്രകടിപ്പിച്ചു. ഞാൻ add ചെയ്തു. ആ friend നെ C എന്ന് വിളിക്കാം.
                               അങ്ങനെ ഞങ്ങൾ education related ആയിട്ടുള്ള കാര്യങ്ങൾ discuss ചെയ്യാൻ വേണ്ടി ആ group നെ മാറ്റിയെടുത്തു. Project, exam പോലുള്ള കാര്യങ്ങൾ ആയിരുന്നു അതിലെ main. എന്നാൽ പതിയെ പതിയെ ആ group ന് കുറച്ച് importants കിട്ടാൻ തുടങ്ങി, class group silent ആയപ്പോഴും ആ group active ആയി തുടർന്നു. ക്ലാസ്സിൽ ഉള്ള ഒന്നൊരാണ്ടോ ആളുകൾക്ക് ഈ groupനെ പറ്റി അറിയാമായിരുന്നു. എന്നാൽ എല്ലാവരും അറിഞ്ഞത് last day examന് ശേഷം ഞാൻ statusലൂടെ വെളിപ്പെടുത്തിയപ്പോൾ ആണ്. We created the group as a temporary one but later we made it permanent. 
                                    Currently we took many decisions in that group, some of them are about our future plans. Insha Allah one day we will......  
                                                         Agfar(A)                       

 

2 comments:

MBA Diary