മരീചിക
ഓർമ്മവച്ച കാലം തൊട്ട് ഗൾഫിൽ വളർന്നയെനിക്ക് കേരളമെന്നതൊരു അനുഭൂതിയായിരുന്നു,വാക്കുകൾക്കതീതമായൊരനുഭൂതി. ആരെയും പോലെ ജനിച്ച നാട്ടിൽ മടങ്ങിയെത്താനൊരു കൊതി എന്നിലുമുണ്ടായിരുന്നു. ചുട്ടുപൊള്ളുന്ന മണൽ തരികളും ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളും പൂത്തുനിൽക്കുന്ന ഈന്തപ്പനകളും കണ്ടിരുന്ന ഞാൻ കേരളം എന്ന സങ്കൽപ്പത്തെ എന്റെ മനസ്സിൽ സൃഷ്ടിച്ചെടുത്തത് സ്കൂൾ പാഠിയ വിഷയമായ Environmental science ലൂടെയായിരുന്നു. കേരങ്ങളുടെ നാടായ കേരളം,നിറയെ മരങ്ങളും പുഴകളും പാടങ്ങളും നിറഞ്ഞുനിൽക്കുന്ന നാട്,അക്രമങ്ങളും ക്രൂരതകളും വാഴാത്ത പ്രകൃതിരമണീയത വിളിച്ചോതുന്ന പച്ചപ്പ് നിറഞ്ഞ നാട്. E.V.S ടെക്സ്റ്റ് ബുക്കിൽ കാണുന്ന കാർട്ടൂൺ പടങ്ങളും മരങ്ങളുടെയും മലകളുടെയും പുഴകളുടെയും ഒക്കെ ചിത്രം കണ്ട് ഞാൻ മനസ്സിൽ കോർത്ത് വെച്ച നാട്. അടുത്തിടത്തുള്ള വീടുകൾ,കടകൾ,മൃഗശാലകൾ ഒക്കയായ് എല്ലാ സൗകര്യങ്ങളുമുള്ള നാട്ടുപ്രദേശം. പലപ്പോഴും ഞാൻ E.V.S ടെക്സ്റ്റ് ബുക്ക് എടുക്കുന്നത് അതിലെ പടങ്ങൾ കാണാൻ ആയിരുന്നു. കാര്യം പറഞ്ഞാൽ അത് എനിക്ക് ഒരു തരത്തിലുള്ള ഉന്മേഷം പകർന്നിരുന്നു. പച്ചപ്പു നിറഞ്ഞ പ്രദേശം കണ്ടു ഞാൻ പലപ്പോഴും അത്ഭുദംകോറിയിരുന്നു.ഒന്നാം ക്ലാസ് കഴിഞ്ഞ് ഗൾഫിൽ പോയ ബാലന് എന്തൊക്കെ ഓർമ്മകൾ ഒരു നാടിനെ പറ്റി ഉണ്ടാകും?... അതായിരുന്നു എന്റെയും അവസ്ഥ.
അങ്ങനെയിരിക്കെ കുറേക്കാലത്തിനു ശേഷം നാട്ടിലേക്ക് തിരിക്കുകയാണെന്ന വാർത്ത കേട്ടതും ഞാൻ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. നാട്ടിലേക്ക് പോകാനുള്ള ഓരോ ദിവസവും ഞാൻ എണ്ണി തീർത്തു. വിമാനത്തിന്റെ ജനാലയിലൂടെ കേരളത്തിന്റെ പച്ചപ്പ് കണ്ടപ്പോൾ എന്റെ സങ്കല്പങ്ങൾ എല്ലാം സത്യമാവാൻ പോകുന്നെന്നതായിരുന്നു എന്റെ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നത്. വിമാനത്താവളത്തിൽനിന്നും എന്റെ ജന്മനാട്ടിലേക്കുള്ള വഴിയിൽ പതിയെപ്പതിയെ ഞാൻപോലുമറിയാതെ എന്റെ മനസ്സിൽ ഞാൻ നെയ്ത സങ്കല്പങ്ങളെല്ലാം തെറ്റാണെന്ന സത്യം മുളച്ചുപൊന്തി. പച്ചപ്പുണ്ട്,എന്നാൽ ഞാൻ വിചാരിച്ചത് പോലെയല്ല. പുഴകളുണ്ട്,അതിന്റെ ഭംഗി എന്റെ സങ്കൽപത്തിലേതുപോലെയല്ല. റോഡുകളുണ്ട്,കുണ്ടും കുഴിയും നിറഞ്ഞത്. അങ്ങനെ എന്റെ ഓരോ സങ്കല്പങ്ങളും പൊളിച്ചെഴുതപ്പെട്ടു. കാലങ്ങളായി മനസ്സിൽ കൊണ്ടുനടന്ന സ്വപ്നങ്ങൾ പലതും പൊട്ടിച്ചിതറി.
പതിയെ പതിയെ ഞാൻ ആ സത്യം മനസ്സിലാക്കി. എന്റെ സങ്കല്പങ്ങൾ കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രമായിരുന്നു നിലനിന്നിരുന്നത്. എന്നാലും എന്റെ മനസ്സിൽ ഇന്നും ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒന്നാണ് എന്നെങ്കിലുമൊരിക്കൽ എന്റെ സാങ്കല്പിക കേരളത്തെ ഒന്ന് കാണാൻ..........
Agfar(A)
👌
ReplyDelete👍
ReplyDelete🖤👍🏻
ReplyDelete👍👍
ReplyDeleteGood.keep writing
ReplyDelete✨️✨️
ReplyDeleteAdipoly macha iniyum variety sambavangl ezthan prajodhanam undavatte enn ashamsikkunnu❤️👍
ReplyDeleteMan stayin 👀👏
ReplyDelete,🤩🤩🤩
ReplyDelete✨️👍
ReplyDelete