Thursday, October 14, 2021

The Great Dictator

 The Great Dictator 

Me and my speeches

            ഇതിലും apt ഒരു heading ഈ ബ്ലോഗിന് കൊടുക്കാൻ കഴിയില്ല, എന്തുകൊണ്ടാണ് ഈ മൂവി name ഞാൻ കൊടുത്തത് എന്ന് ഈ ബ്ലോഗ് വായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. ചെറുപ്പത്തിൽ സ്റ്റേജിൽ കയറി എന്തെങ്കിലുമൊക്കെ perform ചെയ്യാൻ നമ്മൾ പലരും ആഗ്രഹിച്ചിട്ടുണ്ടാകും, എന്നാൽ ചിലർക്ക് ഒരു പേടി ഉണ്ടായതുകൊണ്ട് അതിനു മുതിരുകയും ഇല്ല. അതുപോലെയായിരുന്നു ഞാനും, കാണാതെ പഠിച്ചു എന്ന് ഉറപ്പുള്ള പാട്ട് പോലും നോക്കി പാടാതെ പാടാൻ കഴിയില്ലായിരുന്നു എനിക്ക് സ്റ്റേജിൽ നിന്ന്. കാരണം മറ്റൊന്നുമല്ല പേടി തന്നെ, തെറ്റി പോയാലോ എന്ന പേടി. അതുകൊണ്ട് കൂടുതലും ഞാൻ ഓഫ് സ്റ്റേജ് ഐറ്റംസിൽ ആയിരുന്നു പങ്കെടുത്തിരുന്നത്. പക്ഷേ മറ്റുള്ളവർ സ്റ്റേജിൽ പ്രസംഗിക്കുമ്പോഴും പാടുമ്പോഴും മറ്റു കലാപരിപാടികൾ പ്രദർശിപ്പിക്കുമ്പോഴും ഒരു നല്ല ആസ്വാദകനായി ഞാൻ മുന്നിൽ തന്നെ ഉണ്ടാകുമായിരുന്നു.

             ഇപ്പോൾ പറഞ്ഞത് ഞാൻ സൗദിയിൽ പഠിച്ച കാലത്ത് ഉണ്ടായിരുന്ന സംഭവങ്ങളാണ്. ഇനിയാണ് കഥ ആരംഭിക്കുന്നത്. അങ്ങനെ എട്ടാംക്ലാസ് മുതൽ നാട്ടിൽ പഠിക്കാൻ തുടങ്ങി, ഇവിടെയെത്തിയപ്പോൾ സ്റ്റേജിൽ കയറാൻ ഉള്ള കോൺഫിഡൻസ് കുറയുകയാണ് ചെയ്തത്, കാരണം സൗദിയിലെ സ്കൂളിൽ ഉള്ളതിനെ കാട്ടിലും വലിയ സ്റ്റേജ്, മാത്രമല്ല അവിടെ ഉള്ളതിനെ കാട്ടിലും കൂടുതൽ കുട്ടികളും. അങ്ങനെ ആ ആഗ്രഹം അവിടെ തന്നെ കിടത്തി. പിന്നീട് ആ ആഗ്രഹം പൊട്ടിമുളക്കുന്നത് കോഴിക്കോട് കുറ്റിക്കാട്ടൂരിൽ വെച്ചാണ്. സൗദിയിൽ എനിക്ക് സ്റ്റേജിൽ കയറാൻ ഒരു ആഗ്രഹം തോന്നിയത് എന്റെ friend ആയ Faheem ഇൽ നിന്നായിരുന്നു ( currently he is studying in IIT Madras ). അവൻ ശരിക്കും പറഞ്ഞാൽ ഒരു all rounder ആയിരുന്നു എല്ലാ കാര്യത്തിലും. എന്നാൽ കോഴിക്കോട് വെച്ച് എന്നെ inspire ചെയ്തത് Ziyad ആയിരുന്നു. Ziyad നെ പറ്റി പറയുകയാണെങ്കിൽ അന്ന് അവൻ പഠിക്കാൻ അത്ര മിടുക്കൻ ഒന്നുമായിരുന്നില്ല പക്ഷേ co-curricular activities ഇൽ അവൻ അല്ലാതെ ഒരുത്തനെ teachers ന് ചിന്തിക്കാൻ പ്രയാസമായിരുന്നു. ഏതൊരു topic കൊടുത്താലും നിമിഷനേരംകൊണ്ട് ചിന്തിച്ചു പ്രസംഗിക്കുന്ന അവന്റെ കഴിവ് എന്നെ നന്നായി inspire ചെയ്തു. ഞാൻ speech ന്റെ basic പാഠങ്ങൾ അവനിൽ നിന്നു പഠിച്ചു. അങ്ങനെ എല്ലാവർക്കും ഒരു അവസരം ഉണ്ടാകും എന്നു പറയുന്നത് പോലെ എനിക്കും ഒരു അവസരം വന്നു. പത്താം ക്ലാസിൽ പഠിക്കുന്ന സമയം, ISRO എല്ലാ സ്കൂളുകളിലും ഒരു elocution സംഘടിപ്പിച്ചു, അവരുടെ ഒരു celebration ന്റെ ഭാഗമായിട്ട്. ആർക്കൊക്കെ താല്പര്യമുണ്ട് എന്ന് ചോദിച്ച് ക്ലാസ്സിലേക്ക് അതിന്റെ അധികൃതർ വന്നു. അന്ന് ആണെങ്കിൽ ഞാൻ ഇത്പോലെ എന്തെങ്കിലും കിട്ടാൻ ആഗ്രഹിക്കുന്ന സമയവും. ഞാൻ കണ്ണുംപൂട്ടി പേര് കൊടുത്തു. എന്താണ് പറയേണ്ടത് എന്നോ എങ്ങനെയാണ് പറയേണ്ടത് എന്നോ ഒന്നും തന്നെ അറിയില്ലായിരുന്നു. അപ്പോഴാണ് ആ ന്യൂസ് പേപ്പർ എന്റെ കണ്ണിൽപ്പെട്ടത്. ഏത് ടോപിക്കിനെ പറ്റിയാണോ പ്രസംഗമുള്ളത് ആ ടോപിക്കിനെ പറ്റിയുള്ള മലയാള മനോരമയിലെ പഠിപ്പുര പേജ്.

                  ഞാൻ അതു നന്നായി വായിച്ചു എന്നിട്ട് നല്ലതുപോലെ അതിലെ points ഓർത്തുവെച്ചു, അങ്ങനെ ആ ദിവസം വന്നെത്തി. ആകെ മൂന്നോ നാലോ ആളുകൾ മാത്രമാണ് മത്സരത്തിന് വന്നത്. ഞാൻ മുന്നേ സൂചിപ്പിച്ച ziyad ഉം ഉണ്ടായിരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ചിട്ട്  ആയിരുന്നു പ്രസംഗിക്കേണ്ടത്. ഞാൻ എന്നെക്കൊണ്ട് പറ്റുന്ന പോലെ എന്റെ ആദ്യത്തെ പ്രസംഗം കാഴ്ചവെച്ചു. Ziyad ഉം മറ്റുള്ള മത്സരാർത്ഥികളും പ്രസംഗിച്ചു. അത് കഴിഞ്ഞു ക്ലാസിൽ ചെന്നിരുന്നപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി, ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം ചെയ്തതുപോലെയുള്ള ഒരു feel. ഫസ്റ്റ് കിട്ടിയില്ലെങ്കിലും ഒരു സെക്കൻഡ് എങ്കിലും ഞാൻ പ്രതീക്ഷിച്ചു. But result വന്നപ്പോൾ എനിക് 3rd. എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നി. ആദ്യത്തെ പ്രസംഗത്തിൽ 3rd ഉം പോരാത്തതിന് ISRO യുടെ സർട്ടിഫിക്കറ്റും. "Late ആയി വന്താലും latest ആയി വാരുവേ" എന്ന് പറഞ്ഞത് പോലെ ആയി.

                  അതിനുശേഷം ഞാൻ പ്രസംഗിച്ചത് മദ്രസയിൽ ആയിരുന്നു, നബിദിനത്തിന് നബിയെ പറ്റി ഇംഗ്ലീഷിൽ പ്രസംഗിച്ചു. അതിൽ എനിക്ക് ഫസ്റ്റ് നേടാൻ കഴിയുകയും ചെയ്തു. എന്നാൽ ആ ഫസ്റ്റ് കിട്ടിയതിനെ കാട്ടിലും എനിക്ക് സന്തോഷം തോന്നിയത് പ്രസംഗിച്ച് കഴിഞ്ഞപ്പോൾ ഉസ്താദുമാർ പറഞ്ഞ വാക്കുകൾ ആയിരുന്നു. പിന്നീടുള്ള രണ്ടു വർഷം (+1,+2) വീണ്ടും പഴയതുപോലെ ആയി, അതായത് പ്രസംഗം ഒന്നുമില്ലാതെ. പക്ഷേ മറ്റുള്ളവരുടെ മുന്നിൽ പോയി രണ്ടു വാക്ക് പറയാനുള്ള ധൈര്യം എനിക്ക് കിട്ടിയിരുന്നു.

                അങ്ങനെ degree യിൽ എത്തി. അവിടെയുള്ളവരെ എനിക്കറിയില്ലായിരുന്നു അറിയുന്നവരുടെ മുന്നിൽ പ്രസംഗിക്കാൻ വലിയ ധൈര്യം വേണ്ട എന്നാൽ അറിയാത്തവരുടെ മുന്നിൽ പ്രസംഗിക്കാൻ കുറച്ചു പാടാണ്, എന്നാൽ അപ്പോൾ മാത്രമേ നമുക്ക് നമ്മളെ improve ചെയ്യാനും കഴിയുകയുള്ളൂ. Degree യിൽ ഞാൻ chance തേടി പോയില്ല, chance എന്റെ അടുത്തേക്ക് എത്തി, ഒരു seminar ന്റെ രൂപത്തിൽ. എനിക്ക് കിട്ടിയ topic John Donne ന്റെ famous poem ആയ Canonization ആയിരുന്നു. Shameena miss ന്റെ paper ഇൽ ആയിരുന്നു seminar. എന്നാൽ ഇപ്രാവശ്യം ഞാൻ പണ്ട് practice ചെയ്തതിനെകാളും practice ചെയ്തിട്ടാണ് lecture stand ന്റെ പിന്നിൽ ചെന്നുനിന്നത്, കാരണം പാളിയാൽ എല്ലാവരും ചിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് ഉണ്ടായത് കൊണ്ട് തന്നെ. ഞാൻ എന്നെ കൊണ്ട് കഴിയാവുന്ന ഇംഗ്ലീഷിൽ പറഞ്ഞു. എടുത്തു കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു, ആ കയ്യടി എനിക്ക് ഒരു ഹരം തന്നു. കാരണം നമ്മൾ ചെയ്തത് മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് അവർ കയ്യടിച്ചത്. Shameena miss ന്റെ മുന്നിൽ ആയാലും classmates ന്റെ മുന്നിൽ ആയാലും "they had started to understand me" എന്ന ചിന്ത എനിക്ക് വന്ന് തുടങ്ങി. പിന്നെയും ഒരു സെമിനാറിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. 

                 അങ്ങനെ ഞാൻ ഡിഗ്രിയിൽ ചെയ്തിട്ടുള്ള best speech or സെമിനാർ വന്നെത്തി. Ghansha miss ന്റെ ക്ലാസ്സിൽ ആയിരുന്നു അത്. Miss ഞങ്ങളോട് famous ആയവർ പറഞ്ഞ speech എടുത്ത് സെമിനാർ present ചെയ്യാൻ പറഞ്ഞു. എന്റെ മനസ്സിലേക്ക് അപ്പോൾ ഓടിയെത്തിയത് ചാർലി ചാപ്ലിൻ ന്റെ "The Great Dictator" എന്ന movie യിലെ ക്ലൈമാക്സിൽ പ്രസംഗിക്കുന്ന പ്രസംഗമാണ്. അത് എടുക്കാൻ തന്നെ തീരുമാനിച്ചു. ആദ്യം ആ പ്രസംഗം കണ്ടു എന്നിട്ട് അത് എഴുതി എടുത്തു. എന്നിട്ട് ഞാൻ എന്റേതായ വാക്കുകളിൽ അതിനെ ഒരു പ്രസംഗമാക്കി മാറ്റി. പിന്നെ room ന്റെ വാതിലും അടച്ച് മുന്നിൽ എന്റെ സുഹൃത്തുക്കൾ ഇരിക്കുന്നതും വിചാരിച്ച് ഞാൻ പല ആവർത്തി പറഞ്ഞു നോക്കി. അങ്ങനെ ആ ദിവസം വന്നെത്തി, അന്ന് എന്റെ roll no.3 ആയതുകൊണ്ട് ആദ്യത്തെ ദിവസമോ രണ്ടാമത്തെ ദിവസമോ ഞാൻ പറയേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാൻ prepare ആയിട്ട് തന്നെയാണ് ക്ലാസിലേക്ക് ചെന്നത്, എന്റെ ഊഴം ആയി. ഞാൻ എനിക്കറിയാവുന്ന ഇംഗ്ലീഷിൽ കുറച്ച് examples ഉം speech styles ഉം ഉൾപ്പെടുത്തി പറഞ്ഞു. Seminar കഴിഞ്ഞപ്പോൾ എനിക്ക് എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു കൈയ്യടി ഇതുവരെ കിട്ടിയിട്ട് ഉണ്ടായിരുന്നില്ല. ആ കയ്യടി കുറച്ചു നേരം നീണ്ടുനിൽക്കുകയും ചെയ്തു. അതുകഴിഞ്ഞ് Ghansha miss പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത് ഈ speech ഒരു പാഠമായി seniors ന് പഠിക്കാൻ ഉണ്ട് എന്ന്. പോരാത്തതിന് miss ഇങ്ങനെയും പറഞ്ഞു "ഞാൻ ഈ speech seniors ന് ഒരു class മുഴുവൻ എടുത്തിട്ടാണ് explain ചെയ്ത് കൊടുത്തത്, അതാണ് agfar 15 minutes കൊണ്ട് explain ചെയ്ത് തന്നത് ". It was one of the greatest appreciation got to me. അതിന് ശേഷം എന്നോട് എന്റെ ക്ലാസിലെ ഒരു friend ഉം പറഞ്ഞു " അന്റെ seminar ന് ശേഷമാണ് അന്നെ മനസ്സിലായത് " എന്ന്. So that Great Dictator not made me great but made me something in the class.
                                                                          Agfar(A)

12 comments:

  1. Awesome Agfar.... You are improved a lot.

    ReplyDelete
  2. Happy for you dear...the strong determined ..face..a student of great aspiration.

    ReplyDelete
  3. ... and always chance ninne theedi verum 🔥🔥🔥 bcz you are so different n adorable guy !!! 💯

    ReplyDelete
  4. No words... ചിലരിൽ നിന്ന് inspired ആയിട്ട് സ്വന്തം ലൈഫ് കൊണ്ട് വേറെ ചിലർക്ക് inspiration ആവുക... Great dea👍🖤

    ReplyDelete

MBA Diary