Saturday, July 10, 2021

LAST DAY

 LAST DAY


            അന്നൊരു വ്യാഴാഴ്ചയായിരുന്നു. തലേദിവസം എക്സാം ഉണ്ടായതുകൊണ്ട് അന്നത്തെ എക്സാമിനുള്ള പഠിപ്പൊക്കെ ഒരു കഥയായിരുന്നു. മിക്ക എക്സാമിനും എത്തുന്ന പോലെ ഞാൻ തന്നെയായിരുന്നു അന്നും ഫസ്റ്റ് എത്തിയത്. ചില ഡിപ്പാർട്ട്മെന്റുകൾക്ക് എക്സാമും ലാബും അവിടെവിടെയായി നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ഉച്ചയ്ക്കുശേഷം ആയിരുന്നു എക്സാം. ഇത് നിങ്ങളുടെ ലാസ്റ്റ് ഡേ ആണ് എന്ന് ഞങ്ങളുടെ മനസ്സ് ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. തലേദിവസത്തെ പോലെ സീറ്റിംഗ് ഓർഡർ ഇല്ലാതെ തന്നെയായിരുന്നു അന്നും ഇരുന്നത്. എന്നാൽ തലേദിവസത്തെ ഞങ്ങളുടെ ഓർഡർ ഞങ്ങൾ പാലിക്കാൻ ശ്രമിച്ചു. ഞാനും മുഹ്‌സിനയും ഒരു ബെഞ്ചിൽ പിറകിൽ അൽത്താഫും വിഷ്ണുവും മുന്നിൽ ഷമീമയും ലുബ്നയും. എക്സാമിന് തള്ളാൻ കഴിയുമെന്ന വിശ്വാസം കൊണ്ടാണ് ഞാൻ എക്സാമിന് കയറിയത്. അംനയും മിനുവും സീറയും ഒക്കെ ഫസ്റ്റ് പേപ്പർ വാങ്ങിയപ്പോഴും എന്റെ മെയിൻ ഷീറ്റിലെ 2 പേജ് കാലി ആയിരുന്നു. തുടക്കത്തിൽ ഒരു സ്റ്റാർട്ടിംഗ് ട്രബിൾ ഉണ്ടായിരുന്നു, പതിയെ ട്രാക്കിലേക്ക് എത്തിച്ചു. ഇത് എന്റെ കോളേജ് ലൈഫിൽ ഉള്ള ലാസ്റ്റ് എക്സാം ആണെന്ന് എന്റെ മനസ്സ് എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. ചില ക്വസ്റ്റ്യൻസിന് എന്റേതായിട്ടുള്ള ആൻസറും എഴുതി ഞാൻ എണീറ്റു. 6th സെമ്മിലെ ഏറ്റവും വൈകി എണീക്കുന്ന എക്സാം ആയിരുന്നു അത്. നൂലും കെട്ടി അഡീഷണൽ ഷീറ്റിന്റെ നമ്പറും എഴുതി ടീച്ചർക്ക് കൈമാറി ഞാൻ പുറത്തിറങ്ങി. എന്തൊ ഒരു ഭാരം ഇറക്കിവെച്ച പോലെ തോന്നി. 
                
                പുറത്തിറങ്ങിയപ്പോൾ ശാദിയ ഞാൻ ലൈബ്രറിയിൽ നിന്നെടുത്ത പ്രൊജക്ടുമായി നിൽക്കുന്നു, ഞങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കൈമാറിയ പ്രോജക്ട് ആയിരുന്നു അത്, എന്നാൽ അവൾ അവളുടെ കൊണ്ടുവരാൻ പറഞ്ഞിട്ടും ഉണ്ടായിരുന്നില്ല. അതിനിടക്ക് വേറൊരു തമാശയും നടന്നു, എല്ലാവരും ഓഫീസിനു മുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ വിഷ്ണു അത് കോഷൻ ഡെപ്പോസിറ്റ് വാങ്ങാൻ നിൽക്കുന്നതാണ് എന്ന് മറ്റുള്ളവരെ പറഞ്ഞു പറ്റിക്കാൻ തുടങ്ങി. പാവം റുഷിൻ അതിൽ കുടുങ്ങിപ്പോയി, എന്നിട്ട് അവൾ അത് വെച്ച് അൽത്താഫിനെ പറ്റിക്കാൻ ശ്രമിച്ചെങ്കിലും അത് വർക്കൗട്ട് ആയില്ല.
     
                   പിന്നെ ഫോട്ടോ എടുക്കാനുള്ള തിരക്കിലായി എല്ലാവരും. അങ്ങനെ നസീഫയുടെ iphone ൽ ഗ്രൂപ്പ് ഫോട്ടോ എടുത്തു. ഫോട്ടോ എടുക്കുമ്പോൾ iphone ന് ആണ് ഞങ്ങൾ മുൻഗണന കൊടുക്കാറ്. എന്നാൽ ആ ഫോട്ടോയിൽ ബെന്ന ഉൾപ്പെട്ടില്ല. അവൻ വേറെ എവിടേയ്ക്കോ അപ്പോൾ പോയതായിരുന്നു. എന്നാൽ ആ ഫോട്ടോയിൽ അധികം ഫോട്ടോകളിൽ ഒന്നും കാണാത്ത പുതുമുഖങ്ങൾ ഉണ്ടായിരുന്നു. അതുകഴിഞ്ഞും മിനു തന്റെ ഫോണെടുത്ത് ഫോട്ടോയെടുക്കാൻ മുന്നിൽ കയറിനിന്നു. അപ്പോഴേക്കും ബെന്ന വന്നു, വിഷ്ണു ഒഴികെയുള്ള ഞങ്ങൾ ബോയ്സ് മിനുവിന് ഫോട്ടോ എടുക്കാൻ ഇരുന്നു കൊടുത്തു. എന്നാൽ അവൾ ഫോട്ടോ എടുക്കാനാണ് എന്ന വ്യാജേന തന്റെ കല്യാണക്കാര്യം പറയാനായിരുന്നു മുന്നിൽ കയറിവന്നത്, എന്നാലും അവൾ ഫോട്ടോയെടുത്തു. അതുകഴിഞ്ഞ് പിന്നെ അവനവർക്കിഷ്ടമുള്ള ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിലായിരുന്നു. അന്ന് എനിക്ക് ഞങ്ങളെല്ലാവരും പഠിപ്പ് ഗാങ് എന്ന് തമാശയ്ക്ക് വിളിക്കുന്ന എല്ലാവരുമായി ഒരു ഫോട്ടോ എടുക്കാൻ പറ്റി.

                       പിന്നെ അൽത്താഫിനും വിഷ്ണുവിനും ഒപ്പവും മുഷ്ത്താഖിന്റെ കൂടെയും- ആ ഫോട്ടോയ്ക്ക് മുഷ്ത്താഖ് തന്നെ ക്യാപ്ഷൻ പറയുകയും ചെയ്തു "ഡിപ്പാർട്ട്മെന്റുകളുടെ അതിർവരമ്പുകൾ കടന്നുള്ള സൗഹൃദം". പിന്നെ കോളേജ് മുഴുവനായി കിട്ടുന്ന ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിലായിരുന്നു. അത് സിംഗിൾസ് കിട്ടിയെങ്കിലും ഗ്രൂപ്പായി എടുത്തുതരാൻ ഞങ്ങൾക്ക് ആരെയും കിട്ടിയില്ല. അങ്ങനെ കോളേജിലെ ഗേറ്റിന് മുന്നിൽ വെച്ച് എന്റെ ലാസ്റ്റ് ഫോട്ടോ എടുപ്പിച്ച് ഞങ്ങൾ യാത്ര പറഞ്ഞു. അന്ന് ലാസ്റ്റ് കോളേജിൽനിന്ന് പോയതും ഞാനായിരുന്നു. അവസാനമായി കോളേജിനോട് മനസ്സിൽ യാത്ര പറഞ്ഞ് ഞാൻ സ്കൂട്ടിയും എടുത്ത് ഇറങ്ങി.

                     വണ്ടിയിൽ പോകുമ്പോൾ എവിടെയോ എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെയുള്ള തോന്നലായിരുന്നു. യാത്ര പറയേണ്ടവരോട് ഒന്നും പറയാൻ പറ്റിയില്ല, ഫോട്ടോ എടുക്കണം എന്ന് വിചാരിച്ചവരോട് കൂടി എടുക്കാനും പറ്റിയില്ല. അന്ന് ഞാൻ ആദ്യമായിട്ട് സങ്കടവും സന്തോഷവും ഒരുമിച്ച് വരുമ്പോഴുള്ള ഫീൽ തിരിച്ചറിഞ്ഞു. സ്കൂട്ടിയിൽ പോകുന്ന ഓരോ നിമിഷവും എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു "Agfar...it was your best school/college life that happened to you, it's hard to get like this once more. You think that you acted before them but really you were leaving !"
                                                                    Agfar(A)

6 comments:

MBA Diary