Saturday, July 17, 2021

First Day in College

 First Day


              പ്ലസ് ടു കഴിഞ്ഞ് എവിടെ ചേരണം എന്നുള്ള കാര്യത്തിന് എന്റെ മനസ്സിൽ പല ചിന്തകളും ഉണ്ടായിരുന്നു. വിക്ടോറിയ കോളേജിൽ പഠിക്കണം എന്നുള്ളതായിരുന്നു അവയിൽ പ്രധാനപ്പെട്ടത്. പിന്നെ ഒരു ആഗ്രഹം ട്രെയിനിൽ പോയി വരാൻ പറ്റുന്ന കോളേജിൽ ആവണം എന്നതാണ്. അങ്ങനെ പ്ലസ് ടു കഴിഞ്ഞു, വിചാരിച്ച മാർക്ക് കിട്ടിയതുമില്ല. വിക്ടോറിയ കിട്ടൂല എന്ന് ഉറപ്പായി, എന്നാലും സലിംകുമാർ പറഞ്ഞതുപോലെ "അഥവാ ബിരിയാണി കിട്ടിയാലോ" എന്ന് കരുതി ഫസ്റ്റ് ഓപ്ഷൻ വിക്ടോറിയ തന്നെ കൊടുത്തു, അതും BA English ന്. എന്നാൽ അവിടെ മാത്രം എന്നല്ല ഞാൻ കൊടുത്ത ഒരിടത്തും കിട്ടിയില്ല എന്നതാണ് സത്യം. അപ്പോഴാണ് എനിക്ക് മനസ്സിലായത് വെറും 82% കൊണ്ടൊന്നും ഗവൺമെന്റ് കോളേജിൽ കിട്ടൂല എന്ന്. മാത്രമല്ല ഞാൻ അപേക്ഷിച്ചതിലും കുറച്ചു തെറ്റുകൾ ഉണ്ടായിരുന്നു, ഞാൻ തന്നെ വരുത്തിവച്ച തെറ്റുകൾ.


               അങ്ങനെ ഒരിടത്തും കിട്ടാതെ ഇരിക്കുന്ന സമയം, എവിടെയെങ്കിലും ചേർന്ന് ഒരു ഡിഗ്രി എടുത്താൽ മതി എന്ന ചിന്തയാണ് അപ്പോൾ വന്നത്. ഒരു ഓപ്ഷൻ Ideal കോളേജ് ആയിരുന്നു, എന്നാൽ ചെർപ്പുളശ്ശേരിയിൽ രണ്ടുകൊല്ലം പഠിച്ച എനിക്ക് അവിടുത്തെ എല്ലാ സിറ്റുവേഷൻ അറിയാമായിരുന്നു, മാത്രമല്ല പുതിയ ഒരു ഇടം ആണ് എനിക്ക് വേണ്ടത്. അങ്ങനെ ഇരിക്കുകയാണ് പെരിന്തൽമണ്ണയിലുള്ള Al Jamia നെ പറ്റി അറിയുന്നത്. പേര് കേട്ടപ്പോൾ തന്നെ ഇന്റർനെറ്റിൽ സെർച്ച് ചെയ്തു നോക്കി. ഗ്രാഫിക്സ് ആഡ് ചെയ്ത ഇമേജിൽ ഞാൻ വീണുപോയി എന്നതാണ് സത്യം. എന്നാൽ അവിടെ ചേരാൻ മാനേജ്മെന്റിൽ ഉള്ള ഒരാളുടെ റിക്വസ്റ്റ് വേണമെന്ന് മനസ്സിലാവുകയും, ഇപ്പാക്കും അമ്മായിക്ക് ഒക്കെ പരിചയമുള്ള ഫാറൂഖ് സാഹിബിനെ കൊണ്ട് റിക്വസ്റ്റ് എഴുതിക്കുകയും ചെയ്തു. അവിടുത്തെ മാനേജ്മെന്റിൽ ഒരാളായിരുന്നു അദ്ദേഹം.

                    അങ്ങനെ അവിടെ ചേരാൻ പോയി. എന്റെ മറ്റൊരു ആഗ്രഹം കൂടി അവിടെ പൂവണിയുകയായിരുന്നു, ട്രെയിനിൽ കോളേജിൽ പോവുക എന്ന ആഗ്രഹം. കുലുക്കല്ലൂർ യിൽ നിന്ന് അങ്ങനെ പട്ടിക്കാടിലേക്ക് ട്രെയിൻ കയറി. കോളേജിൽ ചെന്ന് പ്രിൻസിപ്പാളിന്റെ ക്ലാസും ഇന്റർവ്യൂയും കഴിഞ്ഞ് അഡ്മിഷൻ എടുത്തു. അങ്ങനെ കോളേജ് തുറക്കുന്ന ദിവസമായി, ആദ്യം ഒരു ഇൻട്രൊഡക്ഷൻ ഡേ ആയിരുന്നു. വന്നവരെ ഒരുമിച്ചിരുത്തി കോളേജിനെ പറ്റി പറഞ്ഞുതരുന്ന ദിവസം.

                 പിന്നെ ആ കാത്തിരുന്ന ദിനം വന്നെത്തി, "First day in college life". എന്തുകൊണ്ടാണ് ഞാൻ ട്രെയിനിൽ പോകണം എന്ന് ആഗ്രഹിച്ചത് എന്നാൽ, നമുക്ക് യാത്ര ബോറടിക്കില്ല, മാത്രമല്ല ആ ഡോറിന്റെ അവിടെ നിന്ന് ആ കൈപിടി കളിൽ പിടിച്ച് ട്രെയിൻ പോകുമ്പോൾ ചെറുതായി ഇഷ്ടപ്പെട്ട പാട്ടുമൂളിയാൽ വല്ലാത്തൊരു ഫീലാണ്. അങ്ങനെ കോളേജിൽ എത്തി ക്ലാസിൽ കയറി. എല്ലാം എനിക്ക് പുതിയതായിരുന്നു, പുതിയ സ്ഥലം, എന്റെ ജീവിതത്തിൽ ഇതുവരെ കാണാത്ത ആളുകൾ അങ്ങനെ എല്ലാം. ക്ലാസ്സിൽ വന്നിട്ട് കുറേ വെയിറ്റ് ചെയ്തെങ്കിലും എന്നെയും കൂട്ടി 4 boys മാത്രമാണ് വന്നത്. പിന്നെയാണ് മനസ്സിലായത് BA English ൽ ഈ വർഷം 4 boys മാത്രമാണ് ഉള്ളതെന്ന്. എവിടെ തിരിഞ്ഞാലും girls ആയിരുന്നു ആ ക്ലാസ്സിൽ. എനിക്ക് അത് വെറുക്കുന്നത് പോലെ തോന്നി, എന്തോ ഒരു uncomfortableഉം വീർപ്പുമുട്ടലും ഫീൽ ചെയ്തു. ഞാൻ ഇതുവരെ അങ്ങനെ പഠിച്ചിട്ടില്ല, രണ്ടു മുതൽ ഏഴു വരെ ബോയ്സ് മാത്രമുള്ള സ്കൂളിലായിരുന്നു ഞാൻ. പിന്നെ പഠിച്ച സ്ഥലത്തൊക്കെ ബോയ്സ് ആയിരുന്നു കൂടുതൽ, ഗേൾസ് വെറും വിരലിലെണ്ണാവുന്നവർ മാത്രം. അങ്ങനെയുള്ള എനിക്ക് ഇവിടെ എന്തായാലും ഒരു സുഖം തോന്നുന്നില്ലല്ലോ. ഫസ്റ്റ് പീരീഡിൽ Shameena മിസ്സ് വന്ന് പരിചയപ്പെടാൻ തുടങ്ങി. മിസ്സ് ആയിരുന്നു ഞങ്ങളുടെ ട്യൂട്ടർ. ഞങ്ങളെ ഓരോരുത്തരായി പരിചയപ്പെട്ടപ്പോൾ അതുവരെ ഉണ്ടായിരുന്ന എന്റെ ഒരു ടെൻഷൻ മാറി കിട്ടി. ആ ക്ലാസിൽ ഏറ്റവും കൂടുതൽ എന്നെപ്പോലെ science എടുത്തവർ ആയിരുന്നു. ഞാൻ ഒറ്റപ്പെട്ടു പോകും എന്നാണ് കരുതിയത്. അങ്ങനെ എന്നെ പരിചയപ്പെടാൻ മിസ്സ് വന്നു. മിസ്സ്‌ എന്നോട് ചോദിച്ചു "why you selcted BA English ?" എന്ന്. ഒട്ടും ആലോചിക്കാതെ തന്നെ ഞാൻ പറഞ്ഞു "it is easy". ഞാൻ ഇംഗ്ലീഷ് എടുക്കാൻ രണ്ടു കാരണങ്ങളുണ്ടായിരുന്നു, ഒന്ന് ഞാൻ ഇഷ്ടപ്പെടുന്ന ഒരു വിഷയം ആയിരുന്നു, രണ്ടാമത്തേത് എനിക്കത് എളുപ്പമായി തോന്നിയിരുന്നു. ആ രണ്ടാമത്തെ കാരണമാണ് ഞാൻ മിസ്സിനോട് പറഞ്ഞത്. എന്റെ മറുപടി കേട്ടതും മിസ്സ് തിരിച്ച് ഒരു ചോദ്യം "who told it is easy ?". ആ ചോദ്യം എന്നെ മാറ്റിമറിച്ചു, അന്ന് മിസ്സ് അങ്ങനെ ചോദിച്ചില്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ കോളേജ് കഴിയുന്നതുവരെ ഇംഗ്ലീഷ് ഈസി ആണ് എന്ന് വിചാരിച്ചിരുന്നുന്നേനെ എന്ന് ഇപ്പോൾ തോന്നുന്നു. Boys ആയിട്ട് വേഗം പരിചയപ്പെട്ടു, girls ആയിട്ട് പരിചയപ്പെടാൻ ഒന്നും പോയില്ല, ചിലർ പരിചയപ്പെടാൻ വന്നെങ്കിലും മാറി നിന്നു. അങ്ങനെ വിക്ടോറിയ കോളേജ് പോലുള്ള കടലിൽ നീന്താൻ ആഗ്രഹിച്ച ഞാൻ അവസാനം Al Jamia യിൽ നീന്താൻ തീരുമാനിച്ചു. എന്നാൽ ഞാൻ അവിടെ എന്റെതായിട്ടുള്ള കടൽ സൃഷ്ടിച്ച് നീന്തുകയായിരുന്നു.
                                                               Agfar(A)

1 comment:

MBA Diary