Thursday, January 20, 2022

Conference Group

 CONFERENCE GROUP

Today:-20-01-2022

           കുറച്ച് മാസങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 17-03-2021 ൽ ഒരു whatsapp group start ചെയ്തു. Group start ചെയ്തതിനെ പറ്റിയല്ല ഞാൻ ഇവിടെ പറയുന്നത്, ആ group start ചെയ്യാൻ ഉള്ള കാര്യത്തെ പറ്റിയാണ്.
                           കഴിഞ്ഞ march/february മാസത്തിൽ എന്നെ എന്റെ ഒരു friend call ചെയ്തു, തികച്ചും ഒരു unexpected call തന്നെ ആയിരുന്നു എനിക്കത്. Call ചെയ്തതാകട്ടെ ഞാൻ വല്ലതും പഠിച്ചോ എന്ന് അറിയാൻ ആയിരുന്നു. Book പോലും അത് വരെ ശരിക്ക് തൊടാത്ത എന്നോട് ചോദിക്കാൻ പറ്റിയ best ചോദ്യം. കഴിഞ്ഞ blogൽ ചെയ്തത് പോലെ ഈ friend ന് A എന്ന name കൊടുക്കാം. ഞാൻ A നോട് ഒന്നും കാര്യമായി നോക്കാൻ തുടങ്ങീട്ടില്ല എന്ന് പറഞ്ഞു, അങ്ങനെ പറഞ്ഞത് എനിക്ക് പറഞ്ഞു കൊടുക്കാൻ മനസ്സിലാത്തത് കൊണ്ടല്ല, എനിക്ക് ഒന്നും അറിയാൻ പാടില്ലാത്തത് കൊണ്ടാണ്. പക്ഷെ A ക് എന്നെ വിടാൻ ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല, എന്നോട് നാളെ വല്ലതും നോകീട്ട് പറഞ്ഞു തരാൻ പറഞ്ഞു. ഞാൻ സമ്മതം മൂളി, കാരണം അങ്ങനെ എങ്കിലും ഞാൻ വല്ലതും നോക്കുമല്ലോ എന്ന് വിചാരിച്ചു. എന്നാൽ എന്റെ plan work ആയില്ല. ഞാൻ നോക്കണം എന്ന് വിജാരിച്ച chapter നോക്കാൻ കഴിഞ്ഞില്ല. എന്നാൽ A വിളിക്കുമ്പോൾ എന്തെങ്കിലും ഒക്കെ പറഞ്ഞു കൊടുക്കാൻ വേണ്ടി ഞാൻ എന്തൊക്കെയോ നോക്കി. അങ്ങനെ A വിളിച്ചു, ഞാൻ ഒന്നും നോകീട്ടില്ല എന്ന ദയനീയാവസ്ഥ പ്രകടിപ്പിച്ചു. എന്നാൽ എന്നെ അത്ഭുതപെടുത്തിയത് A തന്റെ ഉമ്മാനോട് പറഞ്ഞ കാര്യമായിരുന്നു, ഞാൻ വിളിക്കുമെന്നും വല്ലതും പറഞ്ഞുതരുമെന്നും A ഉമ്മാനോട് പറഞ്ഞിരുന്നത്രെ. ഞാൻ A നോട് നാളെ എന്തായാലും നോകീട്ട് പറയാം എന്ന് പറഞ്ഞു. അങ്ങനെ നാളെ ആയി, A ക് വിളിക്കുന്നതിനു മുന്നെ വേറെ ഒരു friend (നമ്മുക്ക് B എന്ന് വിളിക്കാം) എനിക്ക് message അയച്ചിട്ട് ഞാൻ വല്ലതും നോക്കിയോ എന്ന് ചോദിച്ചു. ഞാൻ B നോട് കഴിഞ്ഞ രണ്ട് ദിവസമായി നടന്ന കാര്യങ്ങൾ പറഞ്ഞു, അപ്പോൾ B കും interest ആയി, B നേയും conference call ൽ add ചെയ്യണം എന്ന് അഭ്യർത്ഥിച്ചു, ഞാൻ സമ്മതിച്ചു, കാരണം B നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു, so എനിക്കും വല്ലതും പഠിക്കാം എന്ന് വിചാരിച്ചു.
                           അങ്ങനെ conference call set ആക്കി. B ഉള്ളത് A നോട് മുൻകൂട്ടി പറഞ്ഞിരുന്നത് കൊണ്ട് A ക് അതൊരു shock ആയിരുന്നില്ല. അങ്ങനെ അന്ന് ഞങ്ങൾ എന്തൊക്കെയൊക്കെയോ പഠിച്ചു, ആ പഠിച്ച സംഭവങ്ങൾ വേഗം മനസ്സിലാകുന്നുണ്ട് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു, അത് continue ചെയ്യാം എന്ന് തീരുമാനിച്ചു. വരാൻ ഇരിക്കുന്ന 5th sem exam ന് അത് ഞങ്ങളെ ശരിക്കും സഹായിച്ചു, ഒരാൾക്ക് അറിയാത്തത് മറ്റെയാൾ പറഞ്ഞിട്ടുമൊക്കെ ഞങ്ങൾ important ആയ കാര്യങ്ങൾ discuss ചെയ്ത് പഠിച്ചു. Important ആയി തോന്നുന്നത് മാത്രമായിരുന്നു ഞങ്ങൾ discuss ചെയ്തിരുന്നത്, അത് clear ആയി പഠിക്കുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം, അത് എങ്ങാനും exam ന് ചോദിച്ചാൽ അത് എഴുതാതിരിക്കരുത് എന്ന വാശി ഞങ്ങൾക്ക് ഉണ്ടായിരുന്നു. അങ്ങനെ 5th sem exam കഴിഞ്ഞപ്പോൾ ഈ conference call ന്റെ benefit ഞങ്ങൾക്ക് കിട്ടി, ഞങ്ങൾ പ്രതീക്ഷിച്ച ചോദ്യങ്ങൾ മിക്കതും examന് ഉണ്ടായിരുന്നു. അങ്ങനെ 5th sem exam ന്റെ last day ഞാൻ ഒരു temporary whatsapp group create ചെയ്തു, next exam നും ഇത് പോലെ പഠിക്കാൻ വേണ്ടി തന്നെ. Group ന് CONFERENCE GROUP എന്ന പേരും നൽകി.
                                   അങ്ങനെ അത് നല്ല രീതിയിൽ മുന്നോട്ട് പോയി കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം ഞാൻ എന്റെ വേറെ ഒരു friend ന് ഒരു ആവിശ്യത്തിന് whatsapp ന്റെ screenshot അയച്ചപ്പോൾ ആ friend conference group എന്ന group ശ്രദ്ധിച്ചു. ഞാൻ ആ friend നോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു, അപ്പോൾ ആ friend നും group ൽ join ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് പ്രകടിപ്പിച്ചു. ഞാൻ add ചെയ്തു. ആ friend നെ C എന്ന് വിളിക്കാം.
                               അങ്ങനെ ഞങ്ങൾ education related ആയിട്ടുള്ള കാര്യങ്ങൾ discuss ചെയ്യാൻ വേണ്ടി ആ group നെ മാറ്റിയെടുത്തു. Project, exam പോലുള്ള കാര്യങ്ങൾ ആയിരുന്നു അതിലെ main. എന്നാൽ പതിയെ പതിയെ ആ group ന് കുറച്ച് importants കിട്ടാൻ തുടങ്ങി, class group silent ആയപ്പോഴും ആ group active ആയി തുടർന്നു. ക്ലാസ്സിൽ ഉള്ള ഒന്നൊരാണ്ടോ ആളുകൾക്ക് ഈ groupനെ പറ്റി അറിയാമായിരുന്നു. എന്നാൽ എല്ലാവരും അറിഞ്ഞത് last day examന് ശേഷം ഞാൻ statusലൂടെ വെളിപ്പെടുത്തിയപ്പോൾ ആണ്. We created the group as a temporary one but later we made it permanent. 
                                    Currently we took many decisions in that group, some of them are about our future plans. Insha Allah one day we will......  
                                                         Agfar(A)                       

 

Saturday, January 1, 2022

Trip to Nilambur

 Trip to Nilambur 



        അന്ന് ഒരു saturday ആയിരുന്നു, കൃത്യമായി പറഞ്ഞാൽ 6/2/2021. അന്നായിരുന്നു ഞങ്ങൾ നിലമ്പുരിലേക്ക് യാത്ര പോയത്. കുറച്ച് ദിവസങ്ങളുടെ planning ഒക്കെ ഉണ്ടായിരുന്നു ആ യാത്രക്ക്. ഞങ്ങളുടെ ക്ലാസ്സിൽ നിന്ന് ഇത്രയും ആളുകൾ ഒത്തുകൂടി പോകുന്ന first trip ഉം കൂടി ആയിരുന്നു അത്. എല്ലാവരെയും ഉൾപ്പെടുത്തി പോകാനായിരുന്നു plan. പക്ഷെ ചിലർക്ക് പല തിരക്കുകൾ ഉണ്ടായിരുന്നത് കൊണ്ട് എല്ലാവരേയും കൂട്ടി പോകുക എന്ന ആഗ്രഹം ഇന്നും ഒരു ആഗ്രഹമായി കിടക്കുന്നു!.... എന്ത് വന്നാലും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറയുന്നത് പോലെ ഞങ്ങൾ ഉള്ളവരെ കൊണ്ട് യാത്ര പോകാൻ തീരുമാനിച്ചു. 

                         യാത്ര എന്ന് പറയുമ്പോൾ clasmates movie യിലെ പോലെ "കാറ്റാടി തണലും തണലത്തതി മതിലും" എന്ന song ഒന്നും ഉണ്ടായിരുന്നില്ല, കാരണം ഞങ്ങൾ സാധാ line bus ഇൽ ആണ് പോയത്, അത് കൊണ്ട് driver ക് ഇഷ്ടപെട്ട പാട്ട് അല്ലേ വെക്കുകയൊള്ളു. Trip ഇൽ ഉണ്ടാർന്നത് :- althaf, vishnu, banna, naseefa and her son, amna, rushin, mufeeda, farhana, lubna, shabeeba, seera പിന്നെ ഞാനും. അങ്ങനെ ഞങ്ങൾ 13 പേർ ആണ് പോയത്. രാവിലെ തന്നെ എന്റെ നാട്ടിൽ നിന്ന് പെരിന്തൽമണ്ണയിലേക്കുള്ള bus ഇൽ വെച്ച് എന്റെ cooling glass miss ആയി. പിന്നെ പെരിന്തൽമണ്ണയിൽ നിന്ന് ഞങ്ങൾ എല്ലാവരും ഒരേ bus ഇൽ തന്നെ കയറണം എന്ന് ഉറപ്പ് വരുത്തി യാത്ര തിരിച്ചു, പലരും പല സ്ഥലങ്ങളിൽ നിന്നാണ് കയറിയത്, ഞങ്ങൾ കുറച്ച് പേർ പെരിന്തൽമണ്ണയിൽ നിന്നും കുറച്ച് പേർ പാണ്ടിക്കാടിൽ നിന്നുമൊക്കെയാണ് കയറിയത്. അങ്ങനെ ഒന്ന് രണ്ട് bus കളിൽ മാറി കയറി അവസാനം ഞങ്ങൾ teak മ്യൂസിയത്തിലേക്ക് എത്തിച്ചേർന്നു. ആദ്യം അവിടെ cover ചെയ്യാം എന്നാണ് കരുതിയത്.



                   ഞാൻ ആദ്യമായിട്ടായിരുന്നു അവിടേക്ക് പോകുന്നത്. Teak മ്യൂസിയത്തെ പറ്റി പലരും പറഞ്ഞു കേട്ട അറിവ് മാത്രമായിരുന്നു എനിക്ക് ഉണ്ടാർന്നത്, എന്നാൽ അപ്പോൾ തന്നെ കാണാൻ ആഗ്രഹം ഉള്ള place ആയി മാറുകയും ചെയ്തിരുന്നു. അവിടുന്ന് കുറെ photos എടുത്തു പിന്നെ എവിടെ പോയാലും  reels എടുക്കുന്ന കുറച്ച് ആളുകൾ ഞങ്ങളുടെ കൂട്ടത്തിലും ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ അവിടെ ഉള്ള മിക്ക area യും നടന്ന് കണ്ടു, ഞങ്ങൾ ഏറ്റവും കൂടുതൽ time ചിലവഴിച്ചതും അവിടെ തന്നെ. സത്യം പറഞ്ഞാൽ time പോയത് തന്നെ അറിഞ്ഞില്ല, അത്രക്കും കാണാൻ ഉണ്ടായിരുന്നു.


            
              അവിടുന്ന് ഇറങ്ങിയപ്പോൾ ഞങ്ങൾ ആദ്യം വിചാരിച്ചത് വല്ലതും കഴിക്കാം എന്നാണ്, എന്നാൽ അവിടെ നല്ല ഹോട്ടൽ ഇല്ല എന്നും അവിടെ അടുത്തുള്ള bangalow കുന്ന് കൂടി കണ്ടിട്ട് food കഴിക്കാം എന്ന് വിചാരിച്ചു. പിന്നെ bungalow കുന്നിലേക്ക് 3 ഓട്ടോയിൽ ആയി ഞങ്ങൾ പോയി. ഒരു കുന്ന് കയറേണ്ടിയിരുന്നു അവിടേക്ക് എത്താൻ, അത് ശരിക്കും നല്ലൊരു walking കൂടി ആയിരുന്നു, കുറെ നടന്നു, കുറെ കുന്ന് കയറി, ഒരു കാട്ടിലൂടെ നടക്കുന്ന feel ആയിരുന്നു. പണ്ട് ആരൊക്കെയോ താമസിച്ച ഒരു വലിയ bungalow വും പിന്നെ കുറച്ച് bridge പോലെ നടക്കാൻ ഉള്ള places ഉം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. പണ്ടത്തെ മരങ്ങൾ കൊണ്ട് design ചെയ്ത ആ old bungalow ന്റെ ഉള്ളിൽ കൂടി ചുറ്റി നടന്ന് കാണുകയും, പാലത്തിന്റെ മുകളിൽ കയറി കുറച്ച് photos എടുക്കുകയും ചെയ്തു. പിന്നെ വൈകുന്നേരം status ഇടാൻ ഉള്ള videos എടുക്കുന്ന തിരക്കിൽ ആയിരുന്നു ചിലർ, മാത്രമല്ല പല positions ഇൽ നിന്നും photo എടുക്കുന്ന തിരക്കും, ചിലർ road ഇൽ ഇരുന്നും മരത്തിന്മേൽ ചാരി നിന്നും മറ്റും ഒക്കെ. നിലമ്പുരിൽ കാണാൻ രസമുള്ള മറ്റുള്ള സ്ഥലങ്ങൾ ഒക്കെ കൊറോണ കാരണവും വെള്ളപൊക്കം കാരണവും അടച്ചിട്ടിരിക്കുകയായിരുന്നു, മാത്രമല്ല ചിലർക്ക് നേരത്തെ വീട്ടിൽ എത്തേണ്ടതായിട്ടുമുണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു. So ആരൊക്കെയോ താമസിച്ച bungalow കുന്നിനോട് യാത്ര പറഞ്ഞ് ഞങ്ങൾ food കഴിച് വീട്ടിലേക്ക് പോകാൻ ഒരുങ്ങി.


         
                   Food കഴിക്കാൻ പോയത് ആണ് comedy ആയത്. ഞങ്ങളുടെ കറക്കം ഒക്കെ കഴിഞ്ഞ് food കഴിക്കാൻ പോയപ്പോഴേക്ക് ഹോട്ടലിലെ food എല്ലാം കഴിഞ്ഞിരുന്നു. കാരണം അപ്പോഴേക്കും 3 or 4 മണി ഒക്കെ ആകുകയും ചെയ്തിരുന്നു. ചായ കുടിക്കേണ്ട സമയത്ത് ബിരിയാണി ചോദിച്ചാൽ എങ്ങനെ ഇരിക്കും, അതായിരുന്നു അവസ്ഥ. പിന്നെ അവിടെ ഉണ്ടായിരുന്നത് വെച്ച് adjust ചെയ്തു. അങ്ങനെ food കഴിക്കൽ കഴിഞ്ഞ് എല്ലാവരും പരസ്പരം യാത്ര പറഞ്ഞ് പിരിഞ്ഞു.

                             പൊതുവെ ഞങ്ങളുടെ class ന്റെ അവസ്ഥ എന്ന് പറഞ്ഞാൽ, plan ചെയ്ത് പോകുന്നത് ഒന്നും നടക്കാറില്ല എന്നതാണ്. Second year ഇൽ പഠിക്കുമ്പോൾ plan ചെയ്തതായിരുന്നു ഈ trip. അന്നായിരുന്നെങ്കിൽ കൊറോണയും ഇല്ല, യാത്രക്ക് train ഉം ഉണ്ടായിരുന്നു. എന്നാൽ അന്ന് ആ trip നടന്നില്ല. എന്നാൽ പിന്നെ അത് നടക്കാൻ 3rd year last വരെ കാത്തിരിക്കേണ്ടി വന്നു, അപ്പോഴേക്കും കോറോണയും വന്നു, train ഉം ഇല്ലാതായി, "എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ" എന്നാണല്ലോ. എന്നാൽ ആ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആകാത്ത ദിനം ആക്കി മാറ്റാൻ ഞങ്ങളെ കൊണ്ട് സാധിച്ചു എന്നതാണ് സത്യം. തീർത്തും full ആയിട്ട് enjoy ചെയ്ത ഒരു ദിവസം ആയിരുന്നു അന്ന്. One of the beautiful days that I will never ever forget in my life.


                                                                        Agfar(A)


   

MBA Diary