Saturday, October 30, 2021

Some Unforgettable Poems, Stories and Images

 മറക്കാൻ കഴിയാത്ത ചില കവിതകളും, കഥകളും, ചിത്രങ്ങളും



               നമ്മൾ school, college കളിൽ പഠിക്കുമ്പോൾ ചില പാഠങ്ങൾ നമ്മളെ അത്രയും touch ചെയ്തിട്ടുണ്ടാകും. അതൊന്നും നമ്മൾ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. ചില പാഠങ്ങൾ നമ്മൾ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിടുകയും ചെയ്യും. ഒരു പാഠം അല്ലെങ്കിൽ ഒരു പാഠഭാഗം നമ്മളെ touch ചെയ്തിട്ടുണ്ടെങ്കിൽ ഒന്നെങ്കിൽ ആ സംഭവത്തിൽ നമ്മുടെ interest ആകാം അല്ലെങ്കിൽ ആ സംഭവത്തെ പറ്റി നമുക്ക് ഒന്നും അറിയാത്തതുകൊണ്ടും ആകാം. എനിക്കങ്ങനെ touch ചെയ്ത കുറച്ച് കവിതകളും സ്റ്റോറീസും ചിത്രങ്ങളുമാണ് ഇവിടെ പറയാൻ ആഗ്രഹിക്കുന്നത്.

        അതിലെ പ്രധാനപെട്ടത് Rafeeq Ahammed ന്റെ "തോരാമഴ" എന്ന കവിതയാണ്. ആദ്യമായിട്ടാണ് ഞാൻ അത്രയും touch or feel ചെയ്യുന്ന poem പഠിക്കുന്നത്. ഒരു കവിത ചൊല്ലുന്നത് പോലെ അല്ല ഞാൻ അത് ചൊല്ലിയിരുന്നത്, എന്റേതായിട്ടുള്ള ഒരു tune ഞാൻ അതിനു compose ചെയ്തിരുന്നു എന്ന് വേണമെങ്കിൽ പറയാം. എപ്പോൾ ആ കവിത കേട്ടാലും ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ പോലെയാണ്. Teacher ആ കവിത class ൽ എടുത്തപ്പോൾ തന്നെ അത് എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു. ചില വരികൾ ഒക്കെ വായിക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നും, പ്രത്യേകിച്ച് ആ last lines, മകളുടെ പുള്ളികുടയും എടുത്ത് മകളുടെ ശവകുടീരത്തിന് മുകളിൽ പിടിച്ച് നിൽക്കുന്ന ആ ഉമ്മയുടെ ചിത്രം ആലോചിക്കുമ്പോൾ തന്നെ feel ആകും. ഞാൻ എപ്പോൾ ഈ കവിത വായിക്കുമ്പോഴും ഈ കവിതയിൽ നിന്നുള്ള ചോദ്യങ്ങൾക് ഉത്തരം എഴുതുമ്പോഴും മനസ്സിനാകത്ത് ഒരു വിങ്ങൽ ആണ്. ശരിക്കുള്ള exams ന് വരെ ആ വിങ്ങലോട് കൂടിയല്ലാതെ എനിക്ക് ആ answer complete ചെയ്യാൻ കഴിയുമായിരുന്നില്ല.

               പിന്നെ പറയാൻ ഉള്ളത് ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഉള്ള ഒരു സ്റ്റോറിയെ പറ്റിയാണ്. ഒരു മനുഷ്യനും അയാളുടെ കഴുതകളും ആണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. കഥ എന്താണെന്ന് കൃത്യമായി ഓർമ്മയില്ലെങ്കിലും അതിന്റെ കുറച്ച് ചിത്രങ്ങളും ഭാഗങ്ങളും ഇപ്പോഴും മനസ്സിൽ കൊത്തിവെച്ചതു പോലെയാണ്. ആ കഥ ഓർക്കാൻ കാരണമായി ഞാൻ കണക്കാക്കുന്നത് എന്തെന്നാൽ, ഇത് ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കിൽ ഉണ്ടായിരുന്നു ഒരു സ്റ്റോറി ആണ്, അതും രണ്ടാം ക്ലാസിലെ first lesson ആണ് എന്നാണ് എന്റെ ഓർമ്മ. മാത്രമല്ല ഞാൻ അന്ന് ഇംഗ്ലീഷിൽ നല്ല weak ആയിരുന്നു പോരാത്തതിന് നാട്ടിൽ നിന്ന് ആദ്യമായി സൗദിയിൽ എത്തിയിട്ടുള്ള സമയവും. ഇംഗ്ലീഷ് ആണെങ്കിൽ ആ സ്കൂളിലെ സംസാരഭാഷ കൂടി ആയിരുന്നു. അത് പോരാതെ പാഠഭാഗം explain ചെയ്യുന്നതും ഇംഗ്ലീഷിൽ തന്നെയായിരുന്നു. അത്കൊണ്ട് ഈ പാഠം എനിക്ക് വലിയ പിടിത്തം ഉണ്ടായിരുന്നില്ല.  ഈ പാഠം ഒന്ന് മനസ്സിലാക്കാൻ ഞാൻ കുറെ സമയം ചിലവഴിവഴിച്ചിട്ടുണ്ട് . അതുകൊണ്ട് ഒക്കെ ആകണം ഈ പാഠഭാഗം ഇന്നും ഓർക്കുന്നത്.

                 വേറൊരു heart touching സ്റ്റോറി ഒരു ചെറിയ മനുഷ്യന്റെ കഥയാണ്. ഒരു കുട്ടിയും ഒരു വിരലിന്റെ അത്ര വലുപ്പമുള്ള ഒരു മനുഷ്യനും ആണ് പ്രധാന കഥാപാത്രങ്ങൾ. ഹോം വർക്ക് ചെയ്യാൻ മടിയുള്ള ഒരു കുട്ടിയുടെ കയ്യിൽ അതെല്ലാം ചെയ്തുതീർക്കാൻ ഒരാളെ കിട്ടിയാലുള്ള അവസ്ഥയാണ് ഈ കഥ. ദിവസവും ഹോംവർക്ക് ചെയ്യാതെ വരുന്ന കുട്ടിയോട് ടീച്ചർ ഒരിക്കൽ ഇങ്ങനെ പറഞ്ഞു "നാളെ ഹോംവർക് ചെയ്യാതെ നീ ക്ലാസിൽ പ്രവേശിക്കണ്ട" എന്ന്. ആ വിഷമത്തിൽ വീട്ടിൽ ഇരിക്കുന്ന കുട്ടിയുടെ മുന്നിലേക്ക് ഗളിവർ ട്രാവൽസിൽ ഉള്ളത് പോലെയുള്ള ഒരു വിരലിന്റെ അത്രമാത്രം വലുപ്പമുള്ള ഒരു മനുഷ്യൻ വഴി തെറ്റി വരികയും, ആ മനുഷ്യൻ കുട്ടിയുടെ പൂച്ചയുടെ മുന്നിൽ അകപ്പെടുകയും, പൂച്ചയിൽ നിന്ന് കുട്ടി ആ ചെറിയ മനുഷ്യനെ രക്ഷിക്കുകയും ചെയ്യുന്നു. രക്ഷിച്ചതിനു പ്രത്യുപകാരമായി തന്റെ ഹോംവർക്ക് ചെയ്യാൻ കുട്ടിയാ ചെറിയ മനുഷ്യനോട് ആവശ്യപ്പെടുന്നു. നിവർത്തിയില്ലാതെ ചെറിയ മനുഷ്യൻ അതിനു സമ്മതിക്കുകയും ചെയ്യുന്നു. അങ്ങനെ ദിവസവും കുട്ടിയുടെ ഹോംവർക്ക് ആ ചെറിയ മനുഷ്യൻ എഴുതുന്നുണ്ടെങ്കിലും ഹോം വർക്കിന്  ആവശ്യമായ പുസ്തകങ്ങളും മറ്റു രേഖകളും കുട്ടി തന്നെ കണ്ടുപിടിക്കണമായിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയപ്പോൾ കുട്ടി താൻ പോലുമറിയാതെ ഓരോ കാര്യങ്ങൾ കണ്ടുപിടിക്കുന്നതിലൂടെ സ്വയം പഠിക്കുകയായിരുന്നു. ഈ കഥ എന്നെ സ്വാധീനിക്കാൻ കാരണം ഞാനും ഒരു മടിയനായത് കൊണ്ടായിരിക്കണം. എന്നെയും ഇതുപോലെ സഹായിക്കുന്നതിനെ പറ്റി ഞാൻ വെറുതെ ആലോചിച്ചിരുന്നു.

                പുസ്തകങ്ങളിൽ നിന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്ന കുറച്ച് ഫോട്ടോസ് കൂടിയുണ്ട്. അവയിൽ ഒന്ന്, ഒരു കുട്ടി ദിവസവും ചന്ദ്രനെ നോക്കി പടം വരക്കുന്നതാണ്. Moon ന്റെ daily images ആണ് ആ കുട്ടി ഒരു activity യുടെ ഭാഗമായി വരക്കുന്നത്. ഇത് E.V.S textbook ലെ ഒരു പടം ആണ്. ഞാൻ ഇപ്പോഴും ആകാശത്ത് വെറുതെ നോക്കി ഇരിക്കുമ്പോൾ ആ പടം ആണ് ഓർമ്മ വരിക. പിന്നെ ഓർമ്മ വരാറുള്ള കുറച്ച് പടങ്ങളെ പറ്റി ഞാൻ എന്റെ ആദ്യ ബ്ലോഗായ "മരീചിക" യിൽ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. കേരളത്തെ ഓർമ്മിപ്പിക്കുന്ന കുറച്ച് മരങ്ങളേയും കാർട്ടൂൺ പടങ്ങളെയും ഒക്കെ പറ്റി.

                 ഇതൊക്കെ എന്റെ ജീവിതത്തിൽ പല സമയങ്ങളിലായി സ്വാധീനിച്ച കാര്യങ്ങൾ ആണ്. ഇത് ഇന്നും ഞാൻ ഓർക്കുന്നത് അത് എന്റെ മനസ്സിനെ അത്രയും touch ചെയ്തത് കൊണ്ടാണ്. ഇതൊക്കെ ആലോചിക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടി വരുന്ന വാക്കുകൾ "ഹാ.... അതൊക്കെ ഒരു കാലം".
                                                                                   Agfar(A)

No comments:

Post a Comment

MBA Diary