Saturday, March 19, 2022

Moonlit (poem)

 MOONLIT 


Night when the moon shines
Breezing air hugged
Steering pole star twinkles 
Your memories surrounded 

Dark night is silent
The sound of floating river enlarges
I gone beneath it
Only your cuteness visible to my eyes

Cold breeze attacks like your speeches
Twinkling stars seems your eyes
Moon implies your beautiful smiles
Night reflect your sweet memories 

Trees dance with winds
Screaming bats moved to cave
But I didn't made any noise
It made you unaware of my love

Finally river remained silent
And flew with your memories 
Dreams that shattered in moonlit 
Is no more visible to my eyes
                                                        Agfar K.P

Tuesday, March 1, 2022

KL 53 BA 32

 KL 53 BA 32


Date:- 01-03-2022

    In this blog you can read the words of my friends who were with me in degree. They will express their feelings through this blog. I have categorized them according to their seating arrangement and divided them into particular benches. It's only for getting more points and to make the blog a lengthy one.

I have divided them into 7 groups/benches :-

1- Farha, Ameena, Suhaima, Hasana, Dilna


           ഞങ്ങളെ പറ്റി പറയുകയാണെങ്കിൽ ഞങ്ങൾ full time ചിരിക്കൽ ആയിരുന്നല്ലോ പണി. പിന്നെ ഓർത്തിരിക്കാൻ കഴിയുന്ന കുറച്ച് unmemorable ആയിട്ടുള്ള events എന്തൊക്കെയെന്നാൽ, ആദ്യം പറയാൻ പോകുന്നത് shameena miss ന്റെ period ൽ നടന്ന ഒരു incident ആണ്. ഒരു ദിവസം last period ൽ miss ക്ലാസ് ഒന്നും എടുക്കാതെ നമുക്ക് free period ആയി തന്നിരുന്നു. ഞങ്ങൾ മൂന്നു പേരും (me, Ameena, Suhaima) ഇരുന്നത് അന്ന് ലാസ്റ്റ് ബെഞ്ചിൽ ആയിരുന്നു. Suhaima എന്നോട് നിനക്ക് വിസിൽ അടിക്കാൻ അറിയുമോ എന്ന് ചോദിച്ചു ഞാൻ അറിയാം എന്ന് മറുപടി പറഞ്ഞു. എന്നാൽ നിനക്ക് ഇപ്പോൾ വിസിൽ അടിക്കാൻ ധൈര്യമുണ്ടോ എന്നായി അവളുടെ അടുത്ത ചോദ്യം, miss ശ്രദ്ധിക്കൂലെ എന്ന് ഞാൻ തിരിച്ചു ചോദിച്ചപ്പോൾ, ഇനി അഥവാ ശ്രദ്ധിച്ചാലും ഞാൻ ആണ് ചെയ്തത് എന്ന് പറഞ്ഞോളാം എന്ന് അവൾ പറഞ്ഞു. അങ്ങനെ അവളുടെ വാക്കും കേട്ട് ഞാൻ വിസിലടിച്ചു. പെട്ടെന്ന് തന്നെ miss തിരിഞ്ഞു നോക്കുകയും അവൾ എന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

                                                 പിന്നെയുള്ള ഒരു memory എന്ന് പറയുമ്പോൾ, ക്ലാസിൽ തരാറുള്ള assignment പോലുള്ള വർക്കുകൾ ഞാൻ വീട്ടിൽനിന്ന് ചെയ്തുവരാറാണ് പതിവ്, എന്നാൽ Ameena യും Suhaima യും classil നിന്ന് ആ period ആകുമ്പോഴേക്കും എന്റെ നോക്കി complete ചെയ്യാറാണ് പതിവ്. അപ്പോൾ ഞാൻ അവരെ അതിന് സമ്മതിക്കാറില്ല, ഞാൻ അവരെ ഇക്കിളി ആക്കും, എന്റെ നോക്കി എഴുതണമെങ്കിൽ എന്നെ madam എന്ന് വിളിക്കണം എന്ന് പറയും. പിന്നെ അവർ seminar എടുക്കുമ്പോൾ അവരെ ചിരിപ്പിക്കുന്നത്, miss class എടുക്കുമ്പോൾ അവരെ ചിരിപ്പിക്കുന്നത്, സത്യം പറഞ്ഞാൽ full ചിരി. ഇതൊക്കെയാണ് ഞങ്ങളുടെ നല്ല memories.
                                                                               (By Farha)

2- Naseefa, Shifna, Fabeena, Sana, Shameema, Shamila, Majida 


                               Shifna ക്ക് എല്ലാ കാര്യങ്ങൾക്കും ഒരു urgent ആയിരുന്നു. ഞങ്ങൾ അവളെ Urgent Shifna എന്നായിരുന്നു വിളിച്ചുരുന്നത്. ആ urgent കാരണം കൊണ്ടാണ് അവൾ project first complete ചെയ്തതും. ഒരിക്കൽ methodology exam ന്റെ രാവിലെ ഒന്നും പഠിച്ചിട്ടില്ല എന്ന് പറഞ്ഞ് അവൾ കരഞ്ഞിരുന്നു എന്ന് Fabeena എന്നോട് പറഞ്ഞിരുന്നു. എന്നാൽ അതേ exam കഴിഞ്ഞപ്പോൾ അവൾക്ക് അത് easy ആയി അനുഭവപ്പെടുകയും, exam paper കിട്ടിയപ്പോൾ നല്ല മാർക്ക്‌ ഉണ്ടാവുകയും ചെയ്തു.  
                                                           (by Naseefa)              
                       
                         Fabeena യെ പറ്റി ആലോചിക്കുമ്പോൾ ഓർമ്മവരുന്നത് exam ന്റെ കാലത്ത് നടക്കുന്ന കാര്യങ്ങളാണ്. Exam ന്റെ പകലിൽ ഞങ്ങൾ പരസ്പരം doubts clear ചെയ്യാൻ വേണ്ടി വിളിക്കാറുണ്ട്, ഒരിക്കൽ criticism and classics exam ഒക്കെ ഉള്ള ദിവസങ്ങളിൽ വിളിച്ചപ്പോൾ തണുപ്പ് കാരണം വിറക്കുന്ന ശബ്ദത്തോടെ സംസാരിക്കുന്ന Fabeena യെ ആണ് എനിക്ക് ഓർമ്മ വരുന്നത്. പിന്നെ project correction ചെയ്യാൻ വേണ്ടി college ൽ നിന്ന് കടയിലേക്ക് പോകുമ്പോൾ കാലിൽ ആണി തറച്ചതും എന്റെ ഒപ്പം എത്താൻ അവൾ ഓടിയത് ഒക്കെ ഇപ്പോഴും ഓർമ്മ ഉണ്ട് .പിന്നെ Naseefa യെ പറ്റി ആലോജിക്കുബോൾ vespa യെ പറ്റി ആണ് ഓർമ്മ വരുന്നത്. അവൾ 80% നു മുകളിൽ മാർക്ക്‌ വേടിക്കുകയാണെങ്കിൽ അവളുടെ husband vespa വേടിച്ചുതരാം എന്ന് പറഞ്ഞിരുന്നു, എന്നാൽ 79% ആയത് കൊണ്ട് vespa കിട്ടിയില്ല. ആ കാര്യത്തെ പറ്റി പറയുന്നത് Naseefa ക് ഇഷ്ടവും അല്ല. പിന്നെ അവളുടെ smart watch നെ പറ്റിയും പറയേണ്ടതുണ്ട്. അവളുടെ brother ന്റെ smart watch ഇട്ട് ഒരിക്കൽ അവൾ വരുകയും, Ashwathy miss ന്റെ pressure നോക്കിയ സംഭവം ഒക്കെ ഉണ്ടായിരുന്നു. പിന്നെ അവളെ പറ്റി ആലോചിക്കുമ്പോൾ ഓർമ്മ വരുന്നത് അവളുടെ വിളിക്കാൻ പറ്റാത്ത iphone ഉം,  വിളിക്കാൻ വേണ്ടി കൊണ്ട് നടക്കുന്ന nokia ഫോണും, net ന് വേണ്ടി കൊണ്ടു നടക്കുന്ന modem ഉം ഒക്കെയാണ്.

               Shamila യും Naseefa യും ആദ്യം വന്നപ്പോഴും ഒരുമിച്ചായിരുന്നു ഒരു അവധിക്ക് ശേഷം വീണ്ടും വന്നപ്പോഴും അവർ ഒരുമിച്ചായി. Shameema പിന്നെ എന്റെ കൂടെ 12th ലും degree യിൽ ആദ്യമായി ചേർന്നപ്പോഴും ഞങ്ങൾ ഒരുമിച്ച് ഉണ്ടാർന്നു, എന്നാൽ അവളെ പറ്റി കൂടുതൽ അറിയുന്നത് പിന്നീടാണ്. Sana യോട് പിന്നെ എനിക്ക് respect ആണ് ഉള്ളത്, delivery കഴിഞ്ഞിട്ട് അധികം ആകുന്നതിനു മുൻപേ തന്നെ അവൾ risk എടുത്ത് class ഒക്കെ attend ചെയ്തത് കൊണ്ട്.
                                                                          (by Shifna)

                                ഒരിക്കൽ ഞങ്ങളുടെ ബെഞ്ചിൽ ഉള്ളവർ എല്ലാവരും കൂടി ഫോട്ടോ എടുക്കുമ്പോൾ Agfar ഞങ്ങളുടെ photo ക് caption പറഞ്ഞത് Mothers Gang എന്നാണ്, കാരണം ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള അധികപേർക്കും കുട്ടികൾ ഉണ്ടായിരുന്നു.                                                                                 (by Shameema)

3- Muhsina, Najiha, Shadiya, Afnan, Aneena, Rinsha


         ഞങ്ങളുടെ bench special ആയിരുന്നു. ശരിക്കും പറഞ്ഞാൽ ഞങ്ങൾക്ക് ഒരു correct seating arrangement ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് ആയിരുന്നു ഞങ്ങൾ ഇരുന്നിരുന്നത്. ചിലപ്പോൾ first hour ഞാൻ first bench ൽ ആയിരിക്കും, പിന്നെ വേറെ bench കളിലേക്ക് സാഹചര്യം പോലെ മാറിയിരിക്കും. എന്നാലും ഞങ്ങൾക്ക് ആയിട്ട് ഒരു bench ഉണ്ടായിരുന്നു, അതിൽ ഞാനും, Najiha യും, Muhsina യും ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യം എന്റെയും Najiha യുടെയും കൂടെ Afnan ഉം Aneena യും Rinsha യും ആയിരുന്നു ഉണ്ടായിരുന്നത്, പിന്നെ Afnan and Aneena ചില personal issues കാരണം college മാറി പോവുകയും, Rinsha english മതിയാക്കി psychology എടുക്കുകയും, second year ൽ ക്ലാസ്സിലേക്ക് വന്ന Muhsina ഞങ്ങളുടെ bench ലേക്ക് വരുകയും ചെയ്തു. Aneena യെ പറ്റി പറയുമ്പോൾ, college കാണാൻ വന്നത് പോലെ ആയിരുന്നു അവൾ വന്നത്. Afnan ആകട്ടെ silent bird ആയിരുന്നു. പക്ഷെ അവർ രണ്ടു പേരും ഞങ്ങളുടെ കൂടെ മൂന്ന് വർഷം തികച്ച് ഉണ്ടായിരുന്നില്ല.

                    ഞാനും Najiha യും Tom and Jerry പോലെ ആയിരുന്നു, Muhsina ഡ്രാക്കുളയും. അവളെ Dracula എന്ന് വിളിക്കാൻ കാരണം തുടക്കത്തിൽ ക്ലാസ്സിലേക്ക് വന്നപ്പോൾ ഒഴിവ് കിട്ടുന്ന സമയത്ത് ഒക്കെ Dracula book വായിക്കൽ ആയിരുന്നു അവളുടെ പ്രധാന hobby. Second year ഞങ്ങൾക്ക് ശരിക്കും amazing ആയിരുന്നു. Union കാരെ soap ഇട്ട് പുറത്ത് ഇറങ്ങാൻ പറ്റുന്ന ഒരു chance ഉം ഞാനും Najiha യും miss ചെയ്യാറില്ല. വരാന്തയായിരുന്നു ഞങ്ങളുടെ main place. പൊതുവേ exam notification വന്നാൽ class മുഴുവനായും silent ആകും, എന്നാൽ അതും ഞങ്ങളെ ബാധിക്കാറില്ല. അതിന് ഉള്ളത് exam ന്റെ തലേ ദിവസം ഞങ്ങൾ നന്നായി അനുഭവിക്കാറും ഉണ്ട്, എന്ന് വിജാരിച്ച് ഇനി എങ്കിലും പഠിക്കാം എന്നുള്ള ചൂടും ഞങ്ങൾക്ക് കാണില്ല. രാത്രി 12 മണി വരെ എല്ലാരും ഇരുന്ന് പഠിക്കുമ്പോൾ ഞങ്ങൾ വർത്താനം പറഞ്ഞ് ഇരിക്കും, എന്നിട്ട് രാവിലെ എഴുന്നേറ്റ് Agfar ന്റെയും Muhsina യുടെയും important topics ന്റെ voice കേട്ട് പരീക്ഷ എഴുതി നല്ല രീതിയിൽ mark വാങ്ങി pass ആയത് ഞാൻ ഇന്നും കണ്ണീരോടെ ഓർക്കുന്നു.

                 ഞങ്ങൾ ഇരുന്നിരുന്ന സ്ഥലത്തിന് ഒരുപാട് stories പറയാനുണ്ട്, സ്നേഹത്തിന്റെയും, വേദനയുടെയും, സന്തോഷത്തിന്റെയും, കണ്ണീരിന്റെയും ഒക്കെ.....
                                                            (by Shadiya)

                   Class എടുക്കുമ്പോൾ ഉറങ്ങൽ പോലുള്ള
മറ്റുള്ള പരിപാടികളിൽ ആയിരുന്നു ഞാനും Shadiya യും concentrate ചെയ്തിരുന്നത്. ഞങ്ങൾ 3 ആളും പരസ്പരം ഭയങ്കര attachment ഉം ഭയങ്കര chilling ഉം ഒക്കെ ആയിരുന്നു.
                                                (by Najiha)

4- Minu, Seera, Shabeeba, Lubna, Maliha, Hafseena


                            ഞാൻ, Shabeeba, Lubna, Minu, Maliha, ഇതായിരുന്നു ഞങ്ങളുടെ gang. ഞങ്ങൾ അധികവും ഉടായിപ്പ് കാണിച്ചിരുന്നത് മലയാളം class ൽ ആയിരുന്നു. മലയാളം miss ന്റെ അടുക്കലിൽ നിന്ന് അതിന് ഒരുപാട് കേട്ടിട്ടുമുണ്ട്. ഇടക്ക് bathroom ലേക്ക് എന്നും പറഞ്ഞ് ഞങ്ങൾ പോകാറുണ്ടായിരുന്നത് canteen ലേക്ക് ആയിരുന്നു, എന്നിട്ട് അവിടുന്ന് എന്തെങ്കിലും കഴിച്ച് അവിടെ വർത്താനം പറഞ്ഞ് ഇരിക്കും. അതെല്ലാം ഓർക്കുമ്പോൾ ഇനി ഒരിക്കലും ആ കാലം തിരിച്ചു കിട്ടില്ലല്ലോ എന്ന സങ്കടവും ഉണ്ട്.

            ഞങ്ങൾ minu വിന്റെ wedding ന് പോയപ്പോൾ അവളുടെ വീട്ടിൽ stay ചെയ്തത് നല്ലൊരു memory ആക്കാൻ സാധിച്ചു.അന്ന് Maliha ഉണ്ടായിരുന്നില്ല, ഞാനും, Shabeeba യും Lubna യും മാത്രമാണ് തലേന്ന് പോയത്. ഞങ്ങൾ അവിടെ ഒരു 4 മണിക്ക് ഒക്കെ എത്തിയിട്ടുണ്ടായിരുന്നു. അവൾക് വേറെ cousins ഒന്നും ഇല്ലാത്തത്കൊണ്ട് bride to be, mehandi nights പോലുള്ള programmes ന് വേണ്ടി അവൾ തലേന്ന് തന്നെ വരാൻ നിർബന്ധിച്ചിരുന്നു. ഞങ്ങൾ ആയിരുന്നു അവിടെ main. അങ്ങനെ special ആയിട്ട് ഒന്നും സംഭവിച്ചിട്ടില്ലെങ്കിക്കും ഞങ്ങൾ നന്നായി enjoy ചെയ്തു, ഞങ്ങൾക് ഇന്നും ഓർത്തിരിക്കാൻ പറ്റുന്ന നല്ല memory തന്നെയാണ് അത്. ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെയും അവസാനത്തെയും stay ആയിരുന്നു അത്. മൂന്ന് വർഷത്തെ ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര ഇന്നും നല്ല രീതിയിൽ ഞങ്ങൾ നിലനിർത്തുന്നുണ്ട്, അതിനു വേണ്ടി ഞങ്ങൾ ആത്മാർത്ഥതയോടെ ശ്രമിക്കുന്നുണ്ട്.
                                                                                 (by seera)

5- Amna, Mufeeda, Khadeeja, Anshida, Safwana


       ഞങ്ങളുടെ bench നെ പറ്റി പറയുകയാണെങ്കിൽ, ഞങ്ങളുടെ bench ൽ എല്ലാം share ചെയ്യാനുള്ള freedom ഉണ്ടായിരുന്നു. ഞങ്ങളുടെ ബെഞ്ചിൽ ഉള്ള എല്ലാവരും നല്ല beauty conscious ആയിരുന്നു, ഞങ്ങളുടെ bag ൽ make up നുള്ള items എപ്പോഴും ready ആയിരിക്കും. ഞങ്ങളുടെ കൂട്ടത്തിൽ നന്നായി പഠിച്ചിരുന്നത് Khadeeja ആയിരുന്നു. അത് കൊണ്ട് തന്നെ seminar പോലുള്ള കാര്യങ്ങളിൽ അവൾ ഞങ്ങളെ നന്നായി സഹായിച്ചിരുന്നു, മാത്രവുമല്ല അവൾ എപ്പോഴും positive ആയി ചിന്തിക്കുന്ന ഒരു type ആയിരുന്നു, അത് ഞങ്ങൾക്കും ഉപകാരപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ bench ന് ആരും അറിയാതെ പോയ ഒരു പേരും ഉണ്ടായിരുന്നു, ഞങ്ങളുടെ desk ന്റെ മുകളിലും insta യിലെ post കളിലും മാത്രം ഒതുങ്ങി പോയ ഒരു പേര്, KASAM (Khadeeja, Amna, Safwana, Anshida, Mufeeda).

                          പിന്നെ പറയാൻ ഉള്ളത് ഞങ്ങൾ trip പോയതിനെ പറ്റിയാണ്, college trip. ഞങ്ങൾക്ക് നല്ല ആഗ്രഹം ആയിരുന്നു അങ്ങനെ ഒരു trip പോകാൻ, classil ഉള്ള പലരേയും ഞങ്ങൾ അതിലേക്ക് invite ചെയ്തു, എന്നാൽ ഞാനും, Mufeeda യും Khadeeja യും മാത്രാണ് നമ്മുടെ class ൽ നിന്ന് പോയത്. പൊതുവേ ഞങ്ങളെ 3 പേരെയും കണ്ടാൽ കുറച്ച് ജാഡ യുള്ളത് പോലെ ആണ് തോന്നുക. എന്നാൽ ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ അതിനൊള്ളു. ഞങ്ങളെ മനസ്സിലാക്കി കഴിഞ്ഞാൽ or ഞങ്ങളോട് അത്രയും അടുപ്പം ഉള്ളവർക്ക് അങ്ങനെ തോന്നുകയും ഇല്ല. എന്തായാലും trip ന് പോയപ്പോഴും teachers ന്റെയും മറ്റുള്ള college ലെ girls ന്റെയും തുടക്കത്തിലെ ഞങ്ങളെ പറ്റി ഉള്ള ഭാവന ജാടയാണ് എന്നത് തന്നെ ആയിരുന്നു. എന്നാൽ അവരോട് ഒക്കെ നന്നായി അടുത്ത് ഇടപഴകിയപ്പോഴേക്ക് അവർക്കും ഞങ്ങളുടെ യഥാർത്ഥ nature മനസ്സിലായി. ഞങ്ങൾക്ക് മറ്റുള്ള teachers നേയും college ലെ ഞങ്ങൾക്ക് അറിയാത്ത girls നേയും പരിചയപെടാനുള്ള ഒരു അവസരം കൂടി ആയിരുന്നു അത്. ഞങ്ങൾ ഒരുമിച്ച് ഒരു room ൽ stay ചെയ്തതും മറ്റും ആലോചിക്കുമ്പോൾ ഒന്നും കൂടി പോകാൻ തോന്നുകയാണ്.

                                      മറ്റൊരു പ്രധാനപെട്ട സംഭവം tour പോയപ്പോൾ നടന്നത് എന്താണ് എന്ന് വെച്ചാൽ, ഞാൻ heels ഉള്ള ചെരുപ്പ് ആയിരുന്നു അന്ന് ധരിച്ചിരുന്നത്, അത്കൊണ്ട് ഒരുവട്ടം slip ആകുകയും നടക്കാൻ പിന്നീട് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. എന്നാൽ അപ്പോൾ എന്റെ കൂടെ Mufeeda യും Khadeeja യും ഉണ്ടായിരുന്നത് കൊണ്ട് എന്നെ ഒന്ന് പിടിക്കാൻ ഒക്കെ അവർ help ചെയ്തു, അന്ന് heels ഇട്ടത് കൊണ്ട് Khadeeja വഴക്ക് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. എന്നാൽ അതൊക്കെ അവർക്ക് എന്നോടുള്ള സ്നേഹം കൊണ്ട് ചെയ്യുന്നതും പറയുന്നതും ആണ്.

                      Khadeeja യെ പറ്റി പറയുമ്പോൾ, കണ്ടാൽ stylish ആയി നടക്കും എന്നല്ലാതെ ആൾ പാവമായിരുന്നു, അവളുടെ lecture notes നെ പറ്റി പറയാതിരിക്കാൻ കഴിയില്ല super ആയിരുന്നു. Safwana യാണ് എന്നെ അവരുടെ ടീമിലേക്ക് ക്ഷണിച്ചത്. Jan E Man എന്ന movie യിലെ Basil Joseph നെ പോലെ എനിക്ക് loneliness തീരെ സഹിക്കാൻ കഴിയില്ലായിരുന്നു, വെഴുകി വന്നത് കൊണ്ട് ഒറ്റക്ക് ഇരിക്കുന്ന എന്നെ അവരുടെ bench ലേക്ക് ഇരുത്തിയത് Safwana ആണ്. അന്ന് Mufeeda പറഞ്ഞ വാക്കുകളും ഞാൻ ഇന്നും ഓർക്കുന്നു, "ആ കുട്ടിയോട് (എന്നോട് ) back ലേക്ക് ഇരിക്കാൻ പറ", അവൾ അങ്ങനെ പറയാൻ കാരണം Mufeeda യുടെ സീറ്റിൽ ആയിരുന്നു ഞാൻ അന്ന് ഇരുന്നിരുന്നത്, അവൾ അന്ന് absent ആയിരുന്നു, അവളുടെ seat എന്നന്നേക്കുമായി നഷ്ടപ്പെടുമോ എന്ന് വിചാരിച്ചാണ് അവൾ അങ്ങനെ പറഞ്ഞത്. Anshida യും Safwana യും 3rd year ന് മുന്നെ തന്നെ college ൽ നിന്ന് പോയിരുന്നു. എന്റെ first seminar നൊക്കെ എന്നെ നന്നായി help ചെയ്തത് Mufeeda യും, Khadeeja യും ആയിരുന്നു, അതൊന്നും മറക്കാൻ കഴിയില്ല.
                                                                       (by Amna)

6- Rushin, Farhana, Fasna, Afsana, Rinshiya


                ഞങ്ങൾ യാദൃശ്ചികമായി ഒരേ ബെഞ്ചിൽ ഇരുന്ന ആൾകാർ ആണ്. എന്നാൽ അത് നല്ലൊരു തുടക്കത്തിനായിരുന്നു, ഞങ്ങളുടെ friendship ന് വളരാൻ കൂടിയുള്ള നല്ലൊരു തുടക്കം. ക്ലാസ്സ് എടുക്കുമ്പോൾ food കഴിക്കുന്നതും, free hours ൽ മറ്റുള്ളവരെ തിന്നുന്നതും, ഉച്ചക്ക് Afsana യുടെ വീട്ടിലേക്ക് മുങ്ങുന്നതും, ഞങ്ങളിൽ കൂടുതൽ mark നേടിയ ആൾ മറ്റുള്ളവർക് സമൂസ വേടിച് കൊടക്കുന്നതും ഒക്കെ ഇന്ന് ആലോചിക്കുമ്പോൾ എല്ലാം നല്ല memories ആണ്. ഞങ്ങൾ എല്ലാവരും പല type or characters ഉള്ള ആൾകാർ ആയിരുന്നു എന്നാലും ഞങ്ങൾ പരസ്പരം നന്നായി enjoy ചെയ്തു. 5 members ആയിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്, പിന്നെ second year ൽ അത് 4 ആയി മാറി. എന്തിരുന്നാലും സന്തോഷത്തോടെ ഞങ്ങൾ 5 പേരും ഞങ്ങളിലെ ആ friendship നിലനിർത്താൻ ഇന്നും ആത്മാർഥതയോടെ ശ്രമിക്കുന്നുണ്ട്.
                                                                           (by Rushin)

7- Agfar, Althaf, Hasanul Banna, Vishnu



                     ഒരിക്കൽ Ghansha miss എല്ലാവരേയും എഴുനേൽപ്പിച്ച് നിർത്തിയപ്പോൾ Althaf എന്റെ pen കൊണ്ട് table ൽ അടിച്ചു കളിക്കുകയും, അത് തടയാൻ ശ്രമിച്ച എന്നെ എന്തൊ തെറ്റ് ചെയ്തത് പോലെ miss കാണുകയും ചെയ്തു. Althaf ആയിരുന്നു main പോക്കിരി, കവണ ഉണ്ടാക്കി shoot ചെയ്യൽ, അങ്ങനെ പല hobbies ആയിരുന്നു അവന്. പിന്നെ first year ൽ കുറച്ച് തെറ്റലും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. എന്നാൽ last sem ഒക്കെ ആയപ്പോൾ Althaf ഒക്കെ ആയി കൂടുതൽ company ആവുകയും. Agfar അറ്റത് ഇരുന്നപ്പോൾ ഞാൻ second ഉം Althaf 3rd ഉം ആയിരുന്നു ബെഞ്ചിൽ. അത് ആണ് എനിക്ക് തോന്നുന്ന ഒരു positive memorable കാര്യം. First sem ൽ teachers ഞങ്ങളെ first bench ൽ ഇരുത്തിയതും പിന്നെ last bench ലേക്ക് നമ്മൾ ഇരുപ്പ് ഉറപ്പിച്ചതും ഒക്കെ ഓർക്കുന്നു. Second year ലെ last bench ൽ ആയിരുന്നു കൂടുതൽ vibe കിട്ടിയത്.
                                            (by Banna)

      ഒരിക്കൽ Banna ക്ലാസ്സിൽ ഉറങ്ങുമ്പോൾ ഞാൻ video എടുത്തത് ഇപ്പോഴും ഓർക്കുന്നു. പിന്നെ നമ്മൾ ക്ലാസ്സിൽ ഇരുന്ന് video call ചെയ്തതും നല്ല രസം ഉള്ള സംഭവം ആയിരുന്നു.
                                                              (by Althaf)

           ഞങ്ങളുടെ ഒരു bench മാത്രമായിരുന്നു boys ന് ഉണ്ടായിരുന്നത്. തുടക്കത്തിലെ 4 boys തന്നെ ആണ് ഒടുക്കം വരേയും ഉണ്ടായിരുന്നത്, കൂട്ടാനും ഇല്ല കുറക്കാനും ഇല്ല. ആദ്യം ഞങ്ങൾ 2 bench ഇൽ ആയിരുന്നു ഇരുന്നിരുന്നത് പിന്നെ teachers ഞങ്ങളെ പിടിച്ച് ഒരു bench ൻ മേൽ ഇരുത്തി. ക്ലാസ്സിൽ നടന്ന ചില കാര്യങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്. അവയിൽ ഒന്ന് Althaf ന്റെ election speech ആണ്. അവൻ പറഞ്ഞ ഒരു line ആണ് ഇന്നും ഞാൻ ഓർത്തിരിക്കുന്നത്, ചിലപ്പോൾ അത് എന്റെ ജീവിതവുമായി ബന്ധപ്പെട്ടത് കൊണ്ടുമാകാം, ആ lines :- "തോൽവി എനിക്ക് ഒരു പുത്തരിയല്ല". Banna യെ പറ്റി ആലോജിക്കുമ്പോൾ ഓർമ്മ വരുന്നത് അവന്റെ class cut ചെയ്യലുകൾ ആണ്. Union ൽ ഉണ്ടായത് കൊണ്ട് തന്നെ അവൻ ശരിക്ക് class ൽ ഇരുന്നത് first year ന്റെ last ഒക്കെ ആയപ്പോഴാണ്. First period ൽ class ൽ കണ്ടാൽ പിന്നെ അവനെ കാണുന്നത് lunch break ന് ആണ്, പിന്നെ പോകാൻ വേണ്ടി class ൽ വെച്ചിട്ടുള്ള bag എടുക്കാൻ വരുമ്പോഴും.
                        
                      Vishnu "ആട്ടുതൊട്ടിലിൽ" song പാടിയത് ഇന്നും ഓർക്കുന്നു. പാടാൻ അറിയാത്ത ഞാൻ Vishnu വിന്റെ കൂടെ "പൊന്നാമ്പൽ പുഴയിറമ്പിൽ" പാടിയതും ഓർക്കുന്നു. College ലെ main singers നെ ഒക്കെ തോൽപിച്ചു കൊണ്ട് group song ൽ (മാപ്പിളപ്പാട്ട് ) എനിക്കും Althaf ന് ഒക്കെ first കിട്ടിയത് ശരിക്കും ഒരു നേട്ടം തന്നെ ആയിരുന്നു. പിന്നെ പറയാൻ ഉള്ളത് ഞങ്ങളുടെ class cut ചെയ്യലിനെ പറ്റിയാണ്. ഒരിക്കൽ എങ്ങനെയാണ് ആ മത്സരം കളിക്കുക എന്ന് പോലും അറിയാതെ ഞാനും Althaf ഉം Hunsina miss നെ പറ്റിച്ച് class ൽ നിന്ന് ഇറങ്ങി പോയതിനെ പറ്റി ഒക്കെ ഇന്ന് ആലോചിക്കുമ്പോൾ ചിരി വരും.
                                                          (by Agfar)

                  So this was some of our favourite memories happened during degree life. I had few dreams which never came true during my degree life. One of it was to participate in 3rd year class election, but most of our 3rd year was in online. Next dream was to say a farewell speech on the last day, it also didn't happened. We only got some days in third year but that few days was one of our best days. We took a lot of photos and made a lot of memories. 
                              SO THIS IS MY CLASS....I don't know will I able to get a class and friends like this in my future education. But surely I believe that this is one of my best.
                                                                                   Agfar(A)

THE END








MBA Diary