തോറ്റുപോയവന്റെ യാത്ര
ഒരു യാത്ര പോവണം
കാടും മലയും പുഴയും താണ്ടിയുള്ള യാത്ര
ആകാശത്തിലെ നക്ഷത്രങ്ങളേയും നോക്കി
നിലാവിനേയും കൂട്ടുപിടിച്ചുള്ള യാത്ര
കഴിഞ്ഞുപോയ വേദനിപ്പിക്കുന്ന ഓർമ്മകൾ
ചവിട്ടുകൊട്ടയിലിട്ടുള്ള യാത്ര
പുഴയും മരവും പ്രകൃതിയും മാത്രം കൂട്ടിനുള്ള
എവിടേക്കെന്നില്ലാത്ത തനിച്ചുള്ള യാത്ര
ആർക്കും ഇനി എന്നെ കണ്ടെത്താൻ കഴിയില്ല
എന്ന് അറിയുന്നിടത്ത് നിൽക്കണം
അവിടെയുള്ള കുന്നിൽ കയറി
താഴെയുള്ള പുൽമേട് നോക്കി വിളിച്ചുപറയണം
"ഇനി ഞാൻ തോറ്റുപോയവനല്ല"
Agfar(A)